എന്‍.ടി. രാമറാവുവിന്റെ മകന്‍ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു
National
എന്‍.ടി. രാമറാവുവിന്റെ മകന്‍ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th August 2018, 11:12 am

ഹൈദരാബാദ്: മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ടി. രാമറാവുവിന്റെ മകനും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായിരുന്ന നന്ദമുരി ഹരികൃഷ്ണ (62) വഹനാപകടത്തില്‍ മരിച്ചു. ഹൈദരാബാദില്‍ നിന്നും നൂറ് കിലോമീറ്റര്‍ അകലെ നല്‍ഗോണ്ടയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.


ALSO READ: ഹിന്ദുക്കളില്‍ നിന്ന് രാഖി സ്വീകരിക്കുയോ കെട്ടികൊടുക്കുകയോ ചെയ്യരുത്; ഫത്വ


ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണയെ നര്‍ക്കപ്പടലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നെല്ലൂരിലെ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയായാരുന്നു അപകടം. അമിതവേഗത്തില്‍ എത്തിയ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ ഡിവൈഡറില്‍ ഇടിച്ച് തലകീഴായ് മറിയുകയായിരുന്നു. ഹരികൃഷണന്‍ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്.


ALSO READ: കേരളത്തിന് വേണ്ടി ചെയ്യാന്‍ പറ്റുന്ന എല്ലാം ചെയ്യും; ദുരിത സമയത്ത് നല്‍കുന്ന സഹായ വാഗ്ദാനം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും രാഹുല്‍ ഗാന്ധി


തെലുങ്കുദേശം പാര്‍ട്ടി സഥാപകന്‍ കൂടിയ എന്‍.ടി ആറിന്റെ നാലാമത്തെ മകനാണ് നന്ദപുരി ഹരികൃഷ്ണ. ജൂനിയര്‍ എന്‍ടി ആര്‍, നന്ദപുരി കല്യാണ്‍ റാം എന്നിവരാണ് മക്കള്‍. ഇരുവരും തെലുങ്കിലെ പ്രമുഖ നടന്മാരാണ്. ഇദ്ദേഹത്തിന്റെ മകനായ നന്ദപുരി ജനകീറാം 2014ലെ ഒരു വാഹനാപകടത്തില്‍ മരിച്ചിരുന്നു. 2008ല്‍ ഇദ്ദേഹം രാജ്യസഭാംഗമായിരുന്നു.