ഹിന്ദുക്കളില്‍ നിന്ന് രാഖി സ്വീകരിക്കുയോ കെട്ടികൊടുക്കുകയോ ചെയ്യരുത്; ഫത്വ
National
ഹിന്ദുക്കളില്‍ നിന്ന് രാഖി സ്വീകരിക്കുയോ കെട്ടികൊടുക്കുകയോ ചെയ്യരുത്; ഫത്വ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th August 2018, 11:01 am

ന്യൂദല്‍ഹി: ഹിന്ദു വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് രാഖി സ്വീകരിക്കുന്നവര്‍ക്കെതിരെ ദാറുല്‍-ഉലൂം ഡിയോബാന്‍ഡിന്റെ ഫത്വ. ഹിന്ദു സഹോദരിമാര്‍ക്ക് രാഖി കെട്ടി കൊടുക്കുന്ന മുസ്‌ലീം വനിതകള്‍ക്കും, രാഖി സ്വീകരിക്കുന്ന മുസ്‌ലിം വനിതകള്‍ക്കും എതിരെ ഫത്വ ഉണ്ട്.


ALSO READ: കേരളത്തിന് വേണ്ടി യു.എ.ഇയില്‍ തിരക്കിട്ട ധനസമാഹരണം; 700 കോടിക്കും മുകളില്‍ വരുമെന്ന് സൂചന


മൗലാന നസീഫ ഖാസ്മി, നയാബ് മൊഹത്ത്മിം, മദ്രസ ദാറുല്‍-ഉലൂം നിസ്‌വ എന്നിവര്‍ ഇസ്‌ലാം പര്‍ദ്ദയ്ക്ക് വെളിയിലേക്ക് സ്ത്രീകള്‍ വരുന്നതും, അന്യപുരുഷന്‍ സ്പര്‍ശിക്കുന്നതും അനുവദിക്കുന്നില്ല എന്ന് വാദിച്ചു. അതുകൊണ്ട് അന്യപുരുഷന്റെ കൈയ്യില്‍ നിന്ന് രാഖി സ്വീകരിക്കുന്നതും കെട്ടികൊടുക്കുന്നതും ഇസ്‌ലാമിനും ശരീഅയ്ക്കും എതിരാണ്. ഫത്വയില്‍ ഇവര്‍ വ്യക്തമാക്കുന്നു.

ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ ഇസ്‌ലാമിനും ശരീഅയ്ക്കും എതിരായാണ് പ്രവര്‍ത്തിച്ചത് എന്ന് മനസ്സിലാക്കി അതില്‍ പശ്ചാത്തപിക്കണം എന്നും ഫത്വയിലുണ്ട്.


ALSO READ: “അവനെ കൊല്ലും ഉറപ്പ് ; എന്നിട്ടു ശരിക്കും കൊലയാളിയായി ജയിലിലേക്കു പോകും : ചോദ്യങ്ങളുയര്‍ത്തി പിണറായി കൂട്ടക്കൊലക്കേസിലെ സൗമ്യയുടെ ഡയറിക്കുറിപ്പ്


മജ്‌ലിസ് എതിഹാദ്-ഇ-മിലാദ് സംസ്ഥാന പ്രസിഡന്റ് മുഫ്തി അഹമ്മദ് ഡിയോബാന്‍ഡിന്റെ ഫത്വയെ പിന്തുണച്ചിട്ടുണ്ട്. ഫത്വയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്നും, അന്യപുരുഷനെ സ്പര്‍ശിക്കുന്നത് ഇസ്‌ലാമിക വിരുദ്ധമാണെന്ന് മുഫ്തി അഹമ്മദും വ്യക്തമാക്കി.