ആ ത്രീ ഇഡിയറ്റ്സ് ഇവരായാലോ, ഒറിജിനലിനെ കടത്തി വെട്ടുന്ന എ ഐ വീഡിയോ
tamil cinema
ആ ത്രീ ഇഡിയറ്റ്സ് ഇവരായാലോ, ഒറിജിനലിനെ കടത്തി വെട്ടുന്ന എ ഐ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th December 2025, 6:27 pm

എസ്. ശങ്കർ സംവിധാനം ചെയ്ത് വിജയ്, ജീവ, ശ്രീകാന്ത്, സത്യൻ, സത്യരാജ്, ഇല്യാന ഡി ക്രുസ് എന്നിവർ അഭിനയിച്ച് സൂപ്പർ ഹിറ്റായി മാറിയ തമിഴ് ചിത്രമാണ് നൻബൻ.

 

ജീവ, ശ്രീകാന്ത്, വിജയ്,Photo; Screengrab/YouTube

തമിഴിൽ മാത്രമല്ല മലയാളി പ്രേക്ഷകർക്കിടയിലും സിനിമ വമ്പൻ ഹിറ്റ് ആയിരുന്നു. ചിത്രത്തിന്റെ സംഗീതം ചെയ്തത് ഹാരിസ് ജയരാജ് ആണ്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. 2009-ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയായ 3 ഇഡിയറ്റ്സിന്റെ പുനഃരാവിഷ്കാരമാണ് നൻബൻ. 2012 ൽ ആണ് നൻബൻ റിലീസ് ചെയ്തത്.

സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളാണ് പഞ്ചവൻ പാരിവേന്ദൻ, സേവൽക്കൊടി സെന്തിൽ, വെങ്കട്ടക്കൃഷ്ണൻ എന്നീ കഥാപാത്രങ്ങൾ. ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് വിജയ്, ജീവ, ശ്രീകാന്ത് എന്നിവരാണ്.

എന്നാൽ ജീവയ്ക്കും ശ്രീകാന്തിനും പകരം അജിത്തും സൂര്യയും ആയിരുന്നെങ്കിലോ എങ്ങനെയുണ്ടാകും, കൂട്ടത്തിൽ ശിവകാർത്തികേയനും ധനുഷും, രജനിയുമുണ്ടെങ്കിലോ അടിപൊളിയാകുമല്ലേ. അത്തരമൊരു എ.ഐ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്.

വിജയ്, അജിത്, സൂര്യ കൂട്ടുകെട്ടിൽ സിനിമ വരണം എന്നാഗ്രഹിക്കുന്ന ഇവരുടെ ഫാൻസിനെ സന്തോഷിപ്പിക്കുന്ന ഒരു വീഡിയോയാണിത് .
തലയുടെയും, തലൈവന്റെയും, എസ് കെ യുടെയും, നെടുപ്പിന് നായകൻ സൂര്യയുടെയും ആരാധകർ ഈ വീഡിയോ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്.

തലൈവാ യുവാർ ദ ഗ്രേറ്റ്, ഇതായിരിക്കും മികച്ച വേർശൻ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ഓരോ നായകന്മാരുടെയും ആരാധകരുടെ തർക്കങ്ങളും കമന്റ് ബോക്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

റിലീസ് ചെയ്ത് പതിമൂന്ന് വർഷം പിന്നിട്ടെങ്കിലും ഇന്നും സോഷ്യൽ മീഡിയയിൽ നൻബൻ സിനിമയുടെ വീഡിയോകളും അതിലെ പാട്ടും ട്രെൻഡിങ് തന്നെയാണ്. ഓരോ കഥാപാത്രങ്ങളുടെ മീമ്കളും ട്രോളുകളും കാണാം. കുട്ടിക്കൾക്കിടയിലാണ് നൻബൻ എന്ന സിനിമ കൂടുതൽ ശ്രദ്ധേയമായത്. അതിലെ കോമഡി രംഗങ്ങളും കഥാപാത്രങ്ങളുടെ വേഷങ്ങളും ഇന്നും കുട്ടികൾ അനുകരിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്.

Content Highlight: Namban movie’s AI video beats the original