ലൈറ്റ്‌സ്, ക്യാമറ, നടികർ തിലകം; ഷൂട്ടിങ് ഉടൻ ആരംഭിക്കും
Entertainment
ലൈറ്റ്‌സ്, ക്യാമറ, നടികർ തിലകം; ഷൂട്ടിങ് ഉടൻ ആരംഭിക്കും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 9th July 2023, 4:45 pm

ടൊവിനോ തോമസും സൗബിൻ ഷാഹിറും പ്രധാന വേഷത്തിൽ എത്തുന്ന നടികർ തിലകം ജൂലൈ 11 ന് ഷൂട്ടിങ് ആരംഭിക്കും. ചിത്രത്തിൻറെ ഇൻസ്റ്റാഗ്രാം പേജിൽ ടോവിനോയുടെ ഫോട്ടോയോടൊപ്പമുള്ള പോസ്റ്റിലാണ് ഷൂട്ടിങ് ഡേറ്റ് ആരംഭിക്കുന്നതിനെപ്പറ്റിയുള്ള വിവരങ്ങൾ പങ്കുവെച്ചത്.

 

View this post on Instagram

A post shared by Tovino⚡️Thomas (@tovinothomas)

‘ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘നടികർ തിലകം’ എന്ന ചിത്രത്തിൻറെ ഷൂട്ടിങ് 2023 ജൂലൈ 11 ന് ആരംഭിക്കുമെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

ഒരു സിനിമാറ്റിക് ഐക്കണിന്റെ ഉദയത്തിന് സാക്ഷ്യം വഹിക്കാൻ റെഡിയായിക്കോളൂ. സ്റ്റാർഡത്തിന്റെ ലോകത്തിലേക്കുള്ള യാത്രക്ക് എല്ലാവരും തയ്യാറെടുക്കുക’ നടികർ തിലകം ടീം കുറിച്ചു.

യേശു ക്രിസ്തുവിനെപോലെ കുരിശിൽ കിടക്കുന്ന ടോവിനോയുടെ ചിത്രം അടങ്ങുന്ന മോഷൻ പോസ്റ്റർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സുവിന് എസ്. സോമശേഖരൻ ആണ് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രത്തിൻറെ റിലീസ് 2024 ൽ ഉണ്ടാകും.

ടൊവിനൊക്കും സൗബിനും പുറമെ വീണ നന്ദ കുമാർ, ബാലു വർഗീസ് സുരേഷ് കൃഷ്ണ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Content Highlights: Nadikar Thilakam movie Shooting date