എനിക്ക് വരുന്ന ട്രോളുകളെല്ലാം അയച്ചുതരുന്നത് ഉമ്മ; എല്ലാം എൻജോയ് ചെയ്യാറുണ്ട്: നടി ആൻ സലീം
Entertainment
എനിക്ക് വരുന്ന ട്രോളുകളെല്ലാം അയച്ചുതരുന്നത് ഉമ്മ; എല്ലാം എൻജോയ് ചെയ്യാറുണ്ട്: നടി ആൻ സലീം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th June 2025, 9:14 am

മ്യൂസിക്കൽ ഷോർട്ട് ഫിലിമിലൂടെ അഭിനയ രംഗത്തേക്ക് വന്ന നടിയാണ് ആൻ സലീം. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത നായികാ നായകൻ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത നടി ഷോയിൽ മികച്ച പെർഫോമൻസ് കാഴ്ച്ചവെക്കുകയും തുടർന്ന് ലാൽ ജോസ് സംവിധാനം ചെയ്ത തട്ടുംപുറത്ത് അച്യുതൻ എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തു.

തുടർന്ന് വൈറസ്, പ്രണയമീനുകളുടെ കടൽ, ഹൃദയം, തല്ലുമാല എന്നീ സിനിമകളിലും ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത ലവ് അണ്ടർ കൺസ്രക്ഷൻ എന്ന വെബ് സീരീസിലും അഭിനയിച്ചു. കരിക്ക് ചാനലിലെ ചില സീരീസുകളിലും ആൻ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ തനിക്ക് വരുന്ന ട്രോളുകൾ എല്ലാം അയച്ചുതരുന്നത് ഉമ്മയാണെന്ന് അഭിനേത്രി പറയുന്നു.

ഹൃദയം സിനിമയിൽ താൻ ചെയ്ത സീനിനെക്കുറിച്ചുള്ള എല്ലാ ട്രോളുകളും മീമുകളും താൻ എൻജോയ് ചെയ്യാറുണ്ടെന്നും ഉമ്മയാണ് തനിക്ക് ഏറ്റവും കൂടുതൽ മീമുകൾ അയച്ചുതരാറുള്ളതെന്നും ആൻ പറഞ്ഞു.

സോഷ്യൽ മീഡിയ എവിടെ നോക്കിയാലും അവിടെയൊക്കെ പഴംപൊരി, പൊറോട്ട, ബീഫ് പോലുള്ള മീമുകൾ ഉണ്ടെന്നും ഇതൊക്കെ ഉമ്മ അയച്ചു തരുമെന്നും നടി കൂട്ടിച്ചേർത്തു. ആ സീൻ ചെയ്തപ്പോൾ ഇങ്ങനെ എയറിൽ പോകുമെന്ന് വിചാരിച്ചില്ലെന്നും ആൻ പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ആൻ ഇക്കാര്യം സംസാരിച്ചത്.

‘വരുന്ന ട്രോളുകളും മീമുകളും എല്ലാം ഞാൻ എൻജോയ് ചെയ്യാറുണ്ട്. എൻ്റെ ഉമ്മയാണ് ഏറ്റവും കൂടുതൽ മീമുകൾ അയച്ചു തന്നിട്ടുള്ളത്. ഉമ്മയ്ക്ക് ഭയങ്കര സന്തോഷമായിരുന്നു ആ സമയത്ത്. കാരണം സോഷ്യൽ മീഡിയ നോക്കിയാലും ഒരു പെട്ടിയുണ്ട് അതിൽ പഴംപൊരി, പൊറോട്ട, ബീഫ് ഇങ്ങനെയുള്ള മീമുകൾ വരും. ഇതൊക്കെ ഉമ്മ എനിക്ക് അയച്ചു തരും. ഉമ്മയാണ് എൻ്റെ മെയിൻ മീം ഫോളോവർ. ആ പൊട്ട് സീൻ ചെയ്തപ്പോൾ ഇങ്ങനെ എയറിൽ പോകുമെന്ന് വിചാരിച്ചില്ല,’ ആൻ സലീം പറയുന്നു.

Content Highlight: My mother sends me all the trolls; I enjoy everything says Actress Ann Saleem