ദക്ഷിണേന്ത്യ കണ്ട ഏറ്റവും വലിയ ബഹുമുഖപ്രതിഭയാണ് എൻ്റെ മകളുടെ അമ്മ: മനോജ്. കെ. ജയൻ
Entertainment
ദക്ഷിണേന്ത്യ കണ്ട ഏറ്റവും വലിയ ബഹുമുഖപ്രതിഭയാണ് എൻ്റെ മകളുടെ അമ്മ: മനോജ്. കെ. ജയൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th June 2025, 1:10 pm

36 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് മനോജ് കെ. ജയന്‍. 1987ൽ റിലീസായ എൻ്റെ സോണിയ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തു കൊണ്ടായിരുന്നു സിനിമാഭിനയത്തിൻ്റെ തുടക്കം.

പിന്നീട് നിരവധി സിനിമകളിൽ മനോജ് അഭിനയിച്ചു. തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട് നടൻ. ഇപ്പോൾ മകൾ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മിയെക്കുറിച്ചും ഉർവശിയെക്കുറിച്ചും സംസാരിക്കുകയാണ് നടൻ.

തനിക്ക് സിനിമ ഇഷ്ടമാണെന്നും സിനിമയില്‍ അഭിനയിച്ചാല്‍ കൊള്ളാമെന്നുണ്ടെന്നും മകളായ തേജാലക്ഷ്മി തന്നോട് പറഞ്ഞെന്ന് മനോജ് പറയുന്നു. ചാന്‍സ് ചോദിക്കാന്‍ തനിക്ക് ബുദ്ധിമുട്ടായത് കൊണ്ട് വനിതയില്‍ അഭിമുഖം കൊടുക്കാമെന്നാണ് താന്‍ പറഞ്ഞതെന്നും അതിന് ശേഷം താന്‍ അവളോട് പറഞ്ഞത് മകളുടെ അമ്മയായ ഉര്‍വശിയെ അറിയിക്കണമെന്നാണെന്നും മനോജ് പറഞ്ഞു.

ഉര്‍വശിയുടെ അനുഗ്രഹമാണ് ആദ്യം മേടിക്കേണ്ടതെന്നും ദക്ഷിണേന്ത്യ കണ്ട ഏറ്റവും വലിയ വേര്‍സിറ്റാലിറ്റിയുള്ള നടിയാണ് ഉര്‍വശിയെന്നും മനോജ് അഭിപ്രായപ്പെട്ടു.

ഉര്‍വശി അത് സന്തേഷത്തോട് കൂടി സമ്മതിച്ചെന്ന് മനോജ്. കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. മനോജ്. കെ. ജയന്റെയും ഉര്‍വശിയുടെയും മകളായ തേജാലക്ഷ്മിയുടെ ആദ്യ സിനിമയുടെ ലോഞ്ചില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അവര്‍.

‘എനിക്ക് സിനിമ ഇഷ്ടമാണ്. സിനിമയില്‍ അഭിനയിച്ചാല്‍ കൊള്ളാമെന്നുണ്ട് എന്ന് മകള്‍ പറഞ്ഞു. ഇതെല്ലാം പറഞ്ഞത് എന്റെ ഭാര്യ ആശയോടാണ്. ആശ അവള്‍ക്ക് അമ്മ മാത്രമല്ല, നല്ല സുഹൃത്ത് കൂടിയാണ്.

മോള് അച്ഛനോട് തന്നെ പറയാന്‍ ആശ പറഞ്ഞു. അങ്ങനെ ഒരു സുപ്രഭാതത്തില്‍ എന്നോട് പറഞ്ഞു, ഞാനൊരിക്കലും നോ എന്ന് പറഞ്ഞിട്ടില്ല.

അങ്ങനെ ‘വനിതയില്‍ ഇന്റര്‍വ്യൂ കൊടുക്കാം, അച്ഛനിപ്പോള്‍ ചാന്‍സ് ഒക്കെ വിളിച്ചുചോദിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അങ്ങനെയൊന്നും കിട്ടുന്ന ഫീല്‍ഡ് അല്ല സിനിമ’ എന്ന് ഞാന്‍ പറഞ്ഞു.

അതിന് ശേഷം ആദ്യം ഞാന്‍ പറഞ്ഞത് ‘മോളുടെ അമ്മയെ അറിയിക്കണം, അവരുടെ അനുഗ്രഹമാണ് ആദ്യം മേടിക്കേണ്ടത്. കാരണം ദക്ഷിണേന്ത്യ കണ്ട ഏറ്റവും വലിയ വേര്‍സിറ്റാലിറ്റിയുള്ള നടിയാണ്. അങ്ങനെയൊരാളുടെ മകളാണ്’ എന്നാണ്. അവളുടെ അമ്മ വളരെ സന്തോഷത്തോട് കൂടി അത് സമ്മതിച്ചു,’ മനോജ്. കെ. ജയന്‍ പറയുന്നു.

Content Highlight: My daughter’s mother is the most versatile actress South India has ever seen says Manoj. K. Jayan