രജനീകാന്ത് സ്‌റ്റൈലില്‍ മുത്തു ഉണ്ടാക്കിയ രജനീകാന്ത് ദോശയാണ് ഇപ്പോള്‍ വൈറല്‍: വീഡിയോ
Dool Plus
രജനീകാന്ത് സ്‌റ്റൈലില്‍ മുത്തു ഉണ്ടാക്കിയ രജനീകാന്ത് ദോശയാണ് ഇപ്പോള്‍ വൈറല്‍: വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd February 2021, 4:14 pm

വ്യത്യസ്തതരം ദോശകള്‍ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. ഐസ്‌ക്രീം ദോശയും ചോക്ലേറ്റ് ദോശയും കരി ദോശയുമെല്ലാം വൈറലായിക്കഴിഞ്ഞ ദോശകളാണ്. ഇപ്പോഴിതാ പുതിയൊരു സ്റ്റൈല്‍ ദോശയാണ് വൈറലായി മാറിയിരിക്കുന്നത്.

രജനീകാന്ത് സ്റ്റൈല്‍ ദോശയെന്നാണ് ഇതിന്റെ പേര്. മുംബൈയിലെ മുത്തു ദോശ കോര്‍ണറിന്റെ ഉടമയായ മുത്തുവാണ് രജനീകാന്ത് സ്റ്റൈല്‍ ദോശയുണ്ടാക്കി വില്‍ക്കുന്നത്.

മുത്തു ദോശയുണ്ടാക്കി വില്‍ക്കുന്നതിന്റെ വീഡിയോയ്ക്ക് ഇതിനോടകം തന്നെ ഒന്നര മില്ല്യണിലധികം ലൈക്കുകളും ഒന്നരലക്ഷത്തോളം ഷെയറുകളും ലഭിച്ചു കഴിഞ്ഞു. സ്ട്രീറ്റ് ഫുഡ് റെസിപീസ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് വീഡിയോ പുറത്തുവന്നത്.

രജനീകാന്തിന്റെ കടുത്ത ആരാധകനായ മുത്തു ദോശയുണ്ടാക്കുന്നതും ഒരു രജനീകാന്ത് സ്റ്റൈലിലാണ്. അതിവേഗത്തില്‍ ദോശ പരത്തി വെണ്ണയും പച്ചക്കറികളും മസാലയും ചേര്‍ത്ത് വേഗത്തില്‍ തന്നെ ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് മുന്നിലേക്ക് നീട്ടുന്നതാണ് വീഡിയോയിലെ ഹൈലൈറ്റ്.

ഭക്ഷണപ്രിയരായ നിരവധിപേര്‍ മുത്തുവിനെ അഭിനന്ദിച്ചുകൊണ്ടും ദോശ കഴിക്കാന്‍ എത്തുമെന്നു പറഞ്ഞുകൊണ്ടും കമന്റുകള്‍ ഇട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Muthus Rajanikanth style dosa in bombay