ഷാരൂഖ് ഖാനും തപ്‌സി പന്നുവും ആദ്യമായി ഒന്നിക്കുന്നു; ചിത്രം രാജ്കുമാര്‍ ഹിരാനിയുടെ സോഷ്യല്‍ ഡ്രാമ
Entertainment
ഷാരൂഖ് ഖാനും തപ്‌സി പന്നുവും ആദ്യമായി ഒന്നിക്കുന്നു; ചിത്രം രാജ്കുമാര്‍ ഹിരാനിയുടെ സോഷ്യല്‍ ഡ്രാമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd February 2021, 3:54 pm

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും തപ്‌സി പന്നുവും ആദ്യമായി ഒന്നിക്കുന്നു. രാജ്കുമാര്‍ ഹിരാനിയുടെ സോഷ്യല്‍ ഡ്രാമ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് വിവരം.

പഞ്ചാബില്‍ നിന്നും കാനഡയിലേക്ക് കുടിയേറി പാര്‍ത്ത വ്യക്തിയുടെ വേഷമാണ് ഷാരൂഖ് ഈ ചിത്രത്തില്‍ ചെയ്യുന്നതെന്നാണ് വിവരം.

ഷാരൂഖ് ഖാന്‍ നിര്‍മിച്ച ബാദ്‌ല എന്ന ചിത്രത്തില്‍ തപ്‌സി ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തില്‍ അമിതാഭ് ബച്ചനും അഭിനയിച്ചിരുന്നു.

അതിനിടെ ചിത്രത്തില്‍ അഭിനയിക്കുന്നത് സംബന്ധിച്ച് പ്രതികരണവുമായി നടി തപ്‌സി രംഗത്തെത്തി.

അങ്ങനൊരു ചിത്രം ചെയ്യുന്നുണ്ടെങ്കില്‍ താന്‍ തന്നെ അത് പ്രഖ്യാപിക്കുമെന്നാണ് തപ്‌സി പറഞ്ഞത്. അതേസമയം വാര്‍ത്ത നടി സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല.

സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താന്‍ എന്ന ചിത്രത്തിലാണ് ഷാരൂഖ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സ്‌പൈ ത്രില്ലറായ പത്താനില്‍ നായികയായെത്തുന്നത് ദീപികാ പദുക്കോണാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Taapsee Pannu to star opposite Shah Rukh Khan in Rajkumar Hirani’s social drama