കേരളത്തിലെ വയനാട് ജില്ലയിലെ മുത്തങ്ങ വനമേഖലയിൽ 2003 ഫെബ്രുവരി 19-ന് നടന്ന മുത്തങ്ങ സമരം, കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിൽ മനഃപൂർവം മറക്കപ്പെടുന്ന ഒരു അധ്യായമാണ്. ആദിവാസി സമൂഹത്തിന്റെ ഭൂമി അവകാശങ്ങൾക്കായുള്ള ദീർഘകാല പോരാട്ടത്തിന്റെ തീവ്രരൂപമായിരുന്നു ഈ സംഭവം. വാഗ്ദാന ലംഘനത്തിനെതിരെ പ്രതികരിച്ച ആദിവാസി സമൂഹത്തിന്റെ പ്രതിഷേധം ചോരകൊണ്ട് മായ്ചുകളയാൻ ശ്രമിച്ച സർക്കാരിന്റെ നരവേട്ടയായിരുന്നു അത്. നരിവേട്ട സിനിമയിലൂടെ ഒരിക്കൽക്കൂടി മുത്തങ്ങ സമരം ചൂടുപിടിച്ച ചർച്ചയാവുകയാണ്.