മുതലമടയില്‍ കാണാതായ ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍
kERALA NEWS
മുതലമടയില്‍ കാണാതായ ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍
ന്യൂസ് ഡെസ്‌ക്
Saturday, 14th March 2020, 2:26 pm

പാലക്കാട്: മുതലമടയില്‍ കാണാതായ ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ സമീപ്രദേശത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തി. അടിവസ്ത്രം മാത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം.

മൊണ്ടിപാതി കോളനിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെയാണ് മൂന്ന് ദിവസം മുന്‍പ് കാണാതായത്. ജി.എച്ച്.എസ്.എസ് മുതലമടയിലെ വിദ്യാര്‍ത്ഥിനിയാണ്.

കൊല്ലങ്കോട് പൊലീസും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

WATCH THIS VIDEO: