ജനല്‍ കര്‍ട്ടനായി ദേശീയ പതാക: മുസ്‌ലിം ലീഗ് ഓഫീസിന് നേരെ കേസെടുത്തു
Daily News
ജനല്‍ കര്‍ട്ടനായി ദേശീയ പതാക: മുസ്‌ലിം ലീഗ് ഓഫീസിന് നേരെ കേസെടുത്തു
ന്യൂസ് ഡെസ്‌ക്
Sunday, 20th September 2015, 3:20 pm

flag-01കണ്ണൂര്‍: ദേശീയ പതാക ജനല്‍ കര്‍ട്ടനായി ഉപയോഗിച്ച മുസ്‌ലിം ലീഗ് ഓഫീസിന് നേരെ കേസെടുത്തു. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ ചെറുപറമ്പിലുള്ള മുസ്‌ലിം ലീഗ് ശാഖയിലാണ് ദേശീയ പതാകയെ ജനല്‍ കര്‍ട്ടനാക്കി അപമാനിച്ചത്.

സംഭവത്തില്‍ നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് കൊളവല്ലൂര്‍ പൊലീസ് കേസെടുത്തു. ദേശീയതയെ അപമാനിക്കുന്ന തരത്തില്‍ ദേശീയപതാകയെ ദുരുപയോഗം ചെയ്തതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അബദ്ധത്തില്‍ സംഭവിച്ചുപോയതാണെന്നാണ് ഓഫീസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.