കോട്ടയ്ക്കൽ: തെന്നല ബാങ്ക് തട്ടിപ്പ് കേസിൽ മുൻ ഡയറക്ടർ ബോർഡ് അംഗം റിമാൻഡിൽ. വകക്കുളം പൂക്കിപ്പറമ്പ് ഞാറക്കാട്ട് മാട്ടാൻ എൻ.എം സൈതലവിയാണ് റിമാൻഡിലായത്.
കോട്ടയ്ക്കൽ ഇൻസ്‌പെക്ടർ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സൈതലവിയെ അറസ്റ്റ് ചെയ്തത്.
കോട്ടയ്ക്കൽ: തെന്നല ബാങ്ക് തട്ടിപ്പ് കേസിൽ മുൻ ഡയറക്ടർ ബോർഡ് അംഗം റിമാൻഡിൽ. വകക്കുളം പൂക്കിപ്പറമ്പ് ഞാറക്കാട്ട് മാട്ടാൻ എൻ.എം സൈതലവിയാണ് റിമാൻഡിലായത്.
കോട്ടയ്ക്കൽ ഇൻസ്‌പെക്ടർ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സൈതലവിയെ അറസ്റ്റ് ചെയ്തത്.
2009ൽ ബാങ്കിലെ നിക്ഷേപകനായ പരാതിക്കാരന്റെ വ്യാജ ഒപ്പിട്ട് ഗൾഫിലായിരുന്ന മറ്റൊരു നിക്ഷേപകന്റെ പേരിൽ 50000 രൂപയുടെ കാർഷിക വായ്പ തട്ടിയെടുത്തതെന്നായിരുന്നു പരാതി. 1, 18, 000 രൂപയുടെ ബാധ്യത വന്നതോടെയാണ് പൊലീസിൽ പരാതി വന്നത്.
കേസിലെ ഒന്നാം പ്രതിയായ ചെമ്പയിൽ മൊയിതീൻ 2020 ൽ മരിച്ചു. ഇദ്ദേഹം സൈതലവിയുടെ സുഹൃത്തായിരുന്നു. ഇദ്ദേഹത്തിനാണ് സൈതലവി അനധികൃതമായി വായ്പ അനുവദിച്ചത്.
2023 ലെ ഓഡിറ്റ് പ്രകാരം 75 കോടിരൂപയുടെ നഷ്ടമാണ് ബാങ്കിനുണ്ടായത്.
2022 ജനുവരി ഒന്ന് മുതൽ 2025 ഫെബ്രുവരി 18 വരെ വിശ്വാസവഞ്ചന നടത്തി ബാങ്കിലെ ഇടപാടുകാർക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ് സഹരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ പരാതിയിൽ പറയുന്നത്.
ബാങ്കിൽ ക്രമക്കേടും സാമ്പത്തിക തട്ടിപ്പും നടത്തിയതിൽ മുൻ പ്രസിഡന്റ് ഉൾപ്പടെ ഡയറക്ടർമാരും ജീവനക്കാരുമായ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
കേസിൽ ബാങ്ക് മുൻ പ്രസിഡന്റും മുൻ മുസ്‌ലിം ലീഗ് നേതാവുമായ എം.പി കുഞ്ഞിമൊയ്തീൻ, ലീഗ് നേതാവും ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന വി.പി അലി ഹസൻ, ലീഗ് നേതാവും ബാങ്ക് ജീവനക്കാരുമായിരുന്ന നസീർ ചീരങ്ങൻ, ബാങ്ക് മുൻ സെക്രട്ടറിമാരായ വാസുദേവൻ മൂസത്, രത്നകുമാരി എന്നിവർ ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടിയിരുന്നു.
Content Highlight: Muslim League leader Saithalavi remanded in financial fraud case