മദ്യപാനത്തിനിടെ തര്‍ക്കം; തിരുവനന്തപുരത്ത് യുവാവിനെ സുഹൃത്തുക്കള്‍ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊന്നു
Kerala News
മദ്യപാനത്തിനിടെ തര്‍ക്കം; തിരുവനന്തപുരത്ത് യുവാവിനെ സുഹൃത്തുക്കള്‍ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th November 2019, 11:56 pm

തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് തിരുവനന്തപുരം നഗരൂരില്‍ യുവാവിനെ സുഹൃത്തുക്കള്‍ തലയില്‍ കല്ലുകൊണ്ടിടിച്ചു കൊന്നു. നഗരൂര്‍ നെടുമ്പറമ്പ് കുന്നല്‍ വീട്ടില്‍ ശ്രീരാഗാണു കൊല്ലപ്പെട്ടത്.

സുഹൃത്തുക്കള്‍ ഒന്നിച്ചു മദ്യപിക്കുന്നതിനിടെ വാക്കേറ്റമുണ്ടാകുകയും പിന്നീടിത് സംഘര്‍ഷത്തിലേക്കു വഴിമാറുകയുമായിരുന്നു. പ്രതികളായ നന്ദായിവനം കുറവന്‍വിളാകം ദീപു, താന്നിയില്‍ ബിജു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാവിലെ മുതല്‍ ഇവര്‍ ശ്രീരാഗിന്റെ വീടിനു മുന്നിലിരുന്നു മദ്യപിക്കുകയായിരുന്നെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെയാണ് വാക്കുതര്‍ക്കമുണ്ടായത്. തുടര്‍ന്ന് ഇവരിലൊരാള്‍ സമീപത്തുകിടന്ന കരിങ്കല്ലെടുത്തു ശ്രീരാഗിന്റെ തലയ്ക്കടിക്കുകയായിരുന്നു.

Updating…

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ