എഡിറ്റര്‍
എഡിറ്റര്‍
മൂന്നാറില്‍ സംഘര്‍ഷം; സമരപ്പന്തല്‍ പൊളിക്കാന്‍ ശ്രമം; പിന്നില്‍ സി.പി.ഐ.എം എന്ന് ഗോമതി
എഡിറ്റര്‍
Thursday 27th April 2017 10:50pm

മൂന്നാര്‍: മന്ത്രി എം.എം മണി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാറില്‍ നടക്കുന്ന സമരവേദിയില്‍ സംഘര്‍ഷം. ആം ആദ്മി പാര്‍ട്ടി നേതാക്കളുമായി പൊമ്പിളൈ ഒരുമൈയുടെ ആളുകള്‍ ചര്‍ച്ച നടത്തുന്നതിനിടെയാണ് പുറത്ത് നിന്ന് എത്തിയ ഒരു സംഘം ആളുകള്‍ സമര പന്തല്‍ പൊളിടച്ച് നീക്കാന്‍ ശ്രമിച്ചത്.

സി.പി.ഐ.എമ്മുകാരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് എന്ന് ഗോമതി ആരോപിച്ചു. സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. പന്തല്‍ പൊളിക്കാന്‍ ശ്രമിച്ച ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


Also Read: സൈനിക പരേഡില്‍ ഉത്തര കൊറിയ പ്രദര്‍ശിപ്പിച്ച ആയുധങ്ങള്‍ വ്യാജമാണെന്ന് അമേരിക്കയുടെ മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ (ചിത്രങ്ങള്‍)


മൂന്നാറില്‍ സമരം നടത്താന്‍ മൂന്നാറുകാര്‍ക്ക് അറിയാം അതിന് പുറത്ത് നിന്ന് വന്ന ആരുടേയും സഹായം വേണ്ട എന്നും പറഞ്ഞാണ് പുറത്തു നിന്ന് വന്നവര്‍ പന്തല്‍ പൊളിക്കാന്‍ ശ്രമിച്ചത്. ഇവര്‍ സി.പി.ഐ.എമ്മുകാരാണ് എന്നാണ് ആരോപണം.

ആം ആദ്മി പാര്‍ട്ടി തങ്ങള്‍ക്കൊപ്പം പിന്തുണയുമായി സമരത്തില്‍ ഉണ്ടാകുമെന്നും എന്നാല്‍ അവര്‍ നിരാഹാരമിരിക്കേണ്ടെന്നും ഗോമതി പറഞ്ഞു. സി.പി.ഐ.എം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

പന്തലിന്റെ ഉടമസ്ഥനും സമരവേദിയിലെത്തിയിട്ടുണ്ട്. ഇത്രദിവസമായിട്ടും തനിക്ക് പണം കിട്ടിയിട്ടില്ല എന്നും പന്തല്‍ പൊളിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പണം നാളെ രാവിലെ എത്തിക്കാമെന്ന് ആം ആദ്മി പ്രവര്‍ത്തകര്‍ പറഞ്ഞു.

Advertisement