എഡിറ്റര്‍
എഡിറ്റര്‍
സൈനിക പരേഡില്‍ ഉത്തര കൊറിയ പ്രദര്‍ശിപ്പിച്ച ആയുധങ്ങള്‍ വ്യാജമാണെന്ന് അമേരിക്കയുടെ മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ (ചിത്രങ്ങള്‍)
എഡിറ്റര്‍
Thursday 27th April 2017 8:03pm

വാഷിംഗ്ടണ്‍: സൈനിക പരേഡുകളില്‍ ഉത്തര കൊറിയ പ്രദര്‍ശിപ്പിച്ച ആയുധങ്ങള്‍ വ്യാജമാണെന്ന് അമേരിക്കയുടെ മുന്‍ മിലിറ്ററി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍. ഉത്തര കൊറിയന്‍ സൈനികര്‍ കൈകളിലേന്തിയ ആയുധങ്ങള്‍ വ്യാജമാണെന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്.

പരേഡില്‍ പ്രദര്‍ശിപ്പിച്ച ആയുധങ്ങളില്‍ ഭൂരിഭാഗവും ഡമ്മിയാണെന്നും മൈക്കല്‍ പ്രെഗ്നന്റ് എന്ന മുന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പട്ടാളക്കാര്‍ ധരിച്ച സണ്‍ഗ്ലാസ് പോലും സൈനികര്‍ ധരിക്കുന്ന തരത്തിലുള്ളവയല്ലെന്നും ഇദ്ദേഹം വാദിക്കുന്നു. ഇത് മനസിലാക്കാന്‍ പരേഡിന്റെ ചിത്രങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘അനുമതിയില്ലാത്ത പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ നാവിക അക്കാദമിയ്ക്ക് അധികാരമില്ല’; രാമന്തളിക്കാര്‍ക്ക് ആശ്വാസമായി ഗ്രീന്‍ ട്രൈബ്യൂണലിന്റെ ഉത്തരവ്; അക്കാദമി കാരണം കാണിക്കണം


ആധുനിക തോക്കുകളേന്തിയ സൈനികരാണ് ഏപ്രില്‍ 15-ലെ സൈനിക പരേഡില്‍ പങ്കെടുത്തത്. മൈക്കല്‍ പറയുന്നത് ശരിയാണെങ്കില്‍ ഈ ആയുധങ്ങളെല്ലാം ഡമ്മികളാണ്. തങ്ങളുടെ സൈനിക ശക്തി കാണിച്ച് ലോകത്തെ ഭയപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഉത്തര കൊറിയയുടടേത് എന്നതിനാല്‍ ആയുധങ്ങള്‍ വ്യാജമാണെന്ന വാദം ശരിയാകാനാണ് സാധ്യതയെന്നാണ് മൈക്കലിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

ഫോക്‌സ് ന്യൂസിനോടാണ് മൈക്കല്‍ ഇക്കാര്യം പറഞ്ഞത്. ഉത്തര കൊറിയയുടെ സ്ഥാപകന്‍ കിം ഇല്‍-സംഗിന്റെ 105-ആം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ചാണ് സൈനിക പരേഡ് നടന്നത്. നിലവിലെ ഭരണാധികാരി കിം ജോംഗ്-ഉന്നിന്റെ മുത്തച്ഛനാണ് കിം ഇല്‍-സംഗ്.

ചിത്രങ്ങള്‍:

 

Advertisement