ഐ.എസ് വിരുദ്ധ സമീപനമെന്നാല്‍ സമുദായ ഐക്യമാണെന്നു ആരാണ് മുസ്‌ലിം ലീഗിനോട് പറഞ്ഞത്?
Discourse
ഐ.എസ് വിരുദ്ധ സമീപനമെന്നാല്‍ സമുദായ ഐക്യമാണെന്നു ആരാണ് മുസ്‌ലിം ലീഗിനോട് പറഞ്ഞത്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th July 2016, 9:26 pm

ഐ.എസ് റിക്രൂട്‌മെന്റ് എന്ന ആരോപണത്തെ തങ്ങളുടെ രാഷ്ട്രീയ ഭൂമിക വിപുലപ്പെടുത്താന്‍ ബി.ജെ.പി ഉപയോഗിക്കുന്നതില്‍ നിന്നും  ലീഗിന്റെ പുതിയ ഐ എസ് വിരുദ്ധ രാഷ്ട്രീയ സമീപനം ഏതെങ്കിലും തരത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നുണ്ടോ എന്ന കാര്യം കൗതുകകരമായ ചില വസ്തുതകളിലേക്കും നിരീക്ഷണങ്ങളിലേക്കും നമ്മെ കൊണ്ടുചെന്നെത്തിക്കും


isi-1

muhammed-saeedമുഹമ്മദ് സഈദ്



കേരളത്തിന്റെ
വിവിധ ഭാഗങ്ങളില്‍ നിന്നു കാണാതായെന്നു പറയപ്പെടുന്ന ഇരുപതോളം യുവതി യുവാക്കള്‍ ഐ സിലോ സമാനമായ മറ്റു സംഘടനകളിലോ എത്തി ചേര്‍ന്നിരിക്കാനാണ് സാധ്യത എന്ന ബന്ധുക്കളുടെയും അന്വേഷണ ഏജന്‍സികളുടെയും സംശയവും, ധാക്കയില്‍ ദിവസങ്ങള്‍ക്കു മുമ്പ് നടന്ന ചാവേര്‍ ആക്രമണത്തില്‍ പങ്കെടുത്ത ചിലര്‍ക്കു  മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. സാകിര്‍ നായിക് എന്ന മതപണ്ഡിതന്റെ പ്രഭാഷണങ്ങള്‍ ആയിരുന്നു പ്രേരണ എന്ന വെളിപ്പെടുത്തലും ഇതുവരെയും അകലെ എന്നു നാം കരുതിപ്പോന്ന  ഐ.എസ്സിനെ കുറിച്ചുള്ള ആശങ്കകളെയും ആലോചനകളെയും നമ്മുടെ കയ്യെത്തുംദൂരത്ത് എത്തിച്ചിരിക്കുകയാണ്.

പശ്ചിമേഷ്യയിലെ ഏതാനും രാജ്യങ്ങളെയും അവിടുത്തെ സുരക്ഷയിലും പ്രകൃതി സമ്പത്തുക്കളിലും കണ്ണുള്ള ഏതാനും പാശ്ചാത്യ രാജ്യങ്ങളെയും മാത്രം ബാധിച്ചിരുന്ന ഒരു പ്രതിഭാസം എന്ന നിലയില്‍ നിന്നും ഐ എസ് ലോകത്തെ ഏതൊരു രാജ്യത്തെയും പൗരന്മാരെയും അടിമുടി ബാധിക്കുന്ന ഒരു പ്രതിഭാസമായി മാറിക്കഴിഞ്ഞു എന്നു വേണം കരുതാന്‍. പ്രതിഭാസം എന്നു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു പോയതല്ല, കോഴിക്കോട് തിരുവള്ളൂരിലെയോ, കാസര്‍ഗോഡ് പടന്നയിലെയോ, പാലക്കാട്ടെയോ സാധാരണക്കാരില്‍ സാധാരണക്കാരായ   ജനങ്ങളുടെ നിത്യ ജീവിതത്തെ പോലും സാരമായി ബാധിക്കുന്ന തരത്തില്‍ ഐ.എസ് എന്ന പ്രതിഭാസം വളര്‍ന്നു കഴിഞ്ഞു എന്ന പ്രതീതി സൃഷ്ടിക്കാനെങ്കിലും ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്

കാണാതായ യുവതീ യുവാക്കളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലെയും അതേ തുടര്‍ന്നു കഴിഞ്ഞ ദിവസങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകളിലെയും  അനുമാനങ്ങളെക്കുറിച്ച് വിശ്വസിനീയമായ സ്ഥിതീകരണങ്ങള്‍ ഇനിയും ആവശ്യമാണ്. ഈ അനുമാനങ്ങള്‍ ശരിയോ തെറ്റോ അയാള്‍ പോലും ഐ.എസ് എന്ന പ്രതിഭാസത്തെയും അതു മുന്നോട്ടു വെക്കുന്ന വിവിധങ്ങളായ ഭീഷണികളെയും അഭിമുഖീകരിക്കാതെ നമുക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന സ്ഥിതി സംജാതമായിട്ടുണ്ട് എന്നതില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടാവും എന്നു തോന്നുന്നില്ല.


കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജനസ്വാധീനമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ ലീഗിന്റെ ഇത്തരം ശ്രമങ്ങള്‍ക്ക് പ്രതീകാത്മകമായ ഒട്ടനവധി പ്രാധാന്യം ഉണ്ട് താനും. ഇത്തരം പ്രതീകാത്മകമായ ഇടപെടലുകള്‍ ലീഗിന്റെ രാഷ്ട്രീയ സ്വീകാര്യതയെ വര്‍ധിപ്പിക്കുന്നതില്‍ ചരിത്രപരമായി തന്നെ വലിയ പങ്കു വഹിക്കുകയും ചെയ്തിട്ടുണ്ട്.


Mulim-league

ഐ.എസ്സിനെതിരെ ഒറ്റയ്ക്കും കൂട്ടായുമുള്ള ശക്തമായ പ്രചാരണം നടത്തും എന്നു മുസ്‌ലിം ലീഗ് പോലെ, കേരളത്തില്‍ മാത്രം ശക്തമായ സാന്നിധ്യമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് തീരുമാനം എടുക്കേണ്ടി വരുന്നത് ഈ പശ്ചാത്തലത്തിലാണ്. ഈ കാര്യത്തില്‍ തങ്ങളുടെ ജാഗ്രത ബോധ്യപ്പെടുത്താന്‍ വേണ്ടി കൂടിയാകണം മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ വിവിധ മുസ്‌ലിം സംഘടനകളുടെ അടിയന്തിര യോഗം കോഴിക്കോട്ടു വിളിച്ചതും ഐ എസ്സിന്റെ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറഞ്ഞു കൊണ്ടുള്ള പ്രമേയം പാസ്സാക്കിയതും.

കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജനസ്വാധീനമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ ലീഗിന്റെ ഇത്തരം ശ്രമങ്ങള്‍ക്ക് പ്രതീകാത്മകമായ ഒട്ടനവധി പ്രാധാന്യം ഉണ്ട് താനും. ഇത്തരം പ്രതീകാത്മകമായ ഇടപെടലുകള്‍ ലീഗിന്റെ രാഷ്ട്രീയ സ്വീകാര്യതയെ വര്‍ധിപ്പിക്കുന്നതില്‍ ചരിത്രപരമായി തന്നെ വലിയ പങ്കു വഹിക്കുകയും ചെയ്തിട്ടുണ്ട്.

അതേ സമയം കേരള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞതു പോലെ  കേരളത്തിലെ ഏതെങ്കിലും മുസ്‌ലിംകളോ അല്ലാത്തതോ ആയ യുവതീ യുവാക്കള്‍ക്ക് ഐ.എസ് ബന്ധമുണ്ടോ എന്ന കാര്യം ഇനിയും സ്ഥതീകരിക്കപെടേണ്ട ആരോപണം ആണ്. തെളിയിക്കപ്പെടാത്ത ഒരാരോപണത്തിന്റെ പേരില്‍ ഒരു സമുദായത്തെ മുഴുവന്‍ പ്രതിക്കൂട്ടില്‍ നിറുത്താനും അതു വഴി സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നിയമസഭയില്‍ പ്രസ്താവിക്കുകയുണ്ടായി.


സാമുദായിക ധ്രുവീകരണം വഴി തിരഞ്ഞെടുപ്പില്‍ ജയിച്ചു കയറാന്‍ പഴുതുകള്‍ നോക്കി നടക്കുന്ന ബി.ജെ.പിക്കു ഇലക്ട്രല്‍ പൊളിറ്റിക്‌സില്‍ പ്രതീക്ഷ നല്‍കുന്ന കാസര്‍ഗോഡ്, പാലക്കാട് എന്നീ സ്ഥലങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടാണ് പുതിയ ആരോപണങ്ങള്‍ എന്ന നിലക്ക് ആ സാധ്യതയെ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ തന്നെ പരമാവധി ഉപയോഗപ്പെടുത്താനുള്ള സാധ്യതകള്‍ ബി.ജെ.പിയും മറ്റു സംഘ് പരിവാര്‍ സംഘടനകളും നടത്തും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാവില്ല.


zakir

സാമുദായിക ധ്രുവീകരണം വഴി തിരഞ്ഞെടുപ്പില്‍ ജയിച്ചു കയറാന്‍ പഴുതുകള്‍ നോക്കി നടക്കുന്ന ബി.ജെ.പിക്കു ഇലക്ട്രല്‍ പൊളിറ്റിക്‌സില്‍ പ്രതീക്ഷ നല്‍കുന്ന കാസര്‍ഗോഡ്, പാലക്കാട് എന്നീ സ്ഥലങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടാണ് പുതിയ ആരോപണങ്ങള്‍ എന്ന നിലക്ക് ആ സാധ്യതയെ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ തന്നെ പരമാവധി ഉപയോഗപ്പെടുത്താനുള്ള സാധ്യതകള്‍ ബി.ജെ.പിയും മറ്റു സംഘ് പരിവാര്‍ സംഘടനകളും നടത്തും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാവില്ല.

പക്ഷെ, ഐ.എസ് റിക്രൂട്‌മെന്റ് എന്ന ആരോപണത്തെ തങ്ങളുടെ രാഷ്ട്രീയ ഭൂമിക വിപുലപ്പെടുത്താന്‍ ബി.ജെ.പി ഉപയോഗിക്കുന്നതില്‍ നിന്നും  ലീഗിന്റെ പുതിയ ഐ എസ് വിരുദ്ധ രാഷ്ട്രീയ സമീപനം ഏതെങ്കിലും തരത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നുണ്ടോ എന്ന കാര്യം കൗതുകകരമായ ചില വസ്തുതകളിലേക്കും നിരീക്ഷണങ്ങളിലേക്കും നമ്മെ കൊണ്ടുചെന്നെത്തിക്കും. ബി ജെ പിയും മുസ്‌ലിം ലീഗും ഏതെങ്കിലും തരത്തില്‍ തുലനം ചെയ്യാവുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് എന്നു ഇപ്പറഞ്ഞതിനു അര്‍ഥമില്ല. സാമുദായികതയും വര്‍ഗീയതയും തമ്മിലുള്ള അന്തരമാണ് ഈ രണ്ടു പാര്‍ട്ടികളെയും വ്യത്യസ്തമാക്കുന്നത് തന്നെ.

അടുത്ത പേജില്‍ തുടരുന്നു


പ്രത്യേകിച്ചും കേരള ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ചുള്ള മുസ്‌ലിം ലീഗിന്റെ സമീപനം കുറച്ചു കൂടി കടുത്തതാണ്. കേരളത്തില്‍ എന്‍.ഡി.എഫിന്റെ വളര്‍ച്ചക്ക് താത്വികമായ അടിത്തറ പാകിയത് ജമാഅത്തെ ഇസ്‌ലാമിയുടെ ആശയങ്ങളാണ് എന്നാണ് മുസ്‌ലിം ലീഗിന്റെ വിശ്വാസം. ഇക്കാര്യം വ്യക്തമാക്കുന്ന നിരവധി പുസ്തകങ്ങളും പ്രമേയങ്ങളും പ്രഭാഷണങ്ങളും ലേഖന പരമ്പരകളും മുസ്‌ലിം ലീഗ് ഔദ്യോഗികമായി തന്നെ കഴിഞ്ഞ കാലങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്. അങ്ങിനെ നിലപാടെടുത്ത മുസ്‌ലിം ലീഗ് തങ്ങളുടെ ഐ.എസ് വിരുദ്ധ മുന്നണിയിലേക്ക് ജമാഅത്തെ ഇസ്‌ലാമിയെ മുന്നില്‍ നിര്‍ത്തുമ്പോള്‍ തീര്‍ച്ചയായും ചില കാര്യങ്ങള്‍ വിശിദീകരിക്കേണ്ടതുണ്ട്.


hira-center

പക്ഷെ, ഐ.എസ് പോലെയുള്ള കേരളീയ സമൂഹത്തെ എന്നല്ല, മനുഷ്യ സമൂഹത്തെയാകെ ബാധിക്കുന്ന ഒരു സാമൂഹിക വിപത്തിനെതിരെ രൂപം കൊള്ളേണ്ട ഒരു മുന്നേറ്റത്തെ മുസ്‌ലിം ലീഗ് തങ്ങളുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ അടിത്തറ വീണ്ടെടുക്കാനുള്ള പരിശ്രമങ്ങളുമായി കൂട്ടി കെട്ടുകയാണോ  എന്നു ന്യായമായി സംശയിക്കാനുള്ള എമ്പാടും പഴുതുകള്‍  ലീഗിന്റെ ഐ.എസ് വിരുദ്ധ മുന്നണിയിലും നിലപാടുകളിലും കാണാം.

സുന്നികളിലെ ഇ.കെ, സംസ്ഥാന എന്നീ രണ്ടു വിഭാഗങ്ങള്‍, മുജാഹിദുകളിലെ വ്യത്യസ്ത വിഭാഗങ്ങള്‍, ജമാഅത്തെ ഇസ്‌ലാമി, തബ്‌ലീഗ് ജമാഅത്ത് എന്നിവരാണ് മുസ്‌ലിം ലീഗിന് പുറമെ കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തവര്‍. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മുസ്ലിംകള്‍ക്കിടയില്‍ തീവ്രവാദ ആശയങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഏറ്റവും വലിയ പങ്കു വഹിച്ച ആശയ ധാര എന്ന നിലയിലാണ്  ജമാഅത്തെ ഇസ്‌ലാമിയെ മുസ്‌ലിം ലീഗ് പൊതുവില്‍ വിലയിരുത്തിയിട്ടുള്ളതും അവരോടുള്ള സമീപനം സ്വീകരിച്ചിട്ടുള്ളതും.

പ്രത്യേകിച്ചും കേരള ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ചുള്ള മുസ്‌ലിം ലീഗിന്റെ സമീപനം കുറച്ചു കൂടി കടുത്തതാണ്. കേരളത്തില്‍ എന്‍.ഡി.എഫിന്റെ വളര്‍ച്ചക്ക് താത്വികമായ അടിത്തറ പാകിയത് ജമാഅത്തെ ഇസ്‌ലാമിയുടെ ആശയങ്ങളാണ് എന്നാണ് മുസ്‌ലിം ലീഗിന്റെ വിശ്വാസം. ഇക്കാര്യം വ്യക്തമാക്കുന്ന നിരവധി പുസ്തകങ്ങളും പ്രമേയങ്ങളും പ്രഭാഷണങ്ങളും ലേഖന പരമ്പരകളും മുസ്‌ലിം ലീഗ് ഔദ്യോഗികമായി തന്നെ കഴിഞ്ഞ കാലങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്.


ഏറ്റവും ചുരുങ്ങിയത്  മുസ്‌ലിം ലീഗ് തന്നെ പലപ്പോഴും ആവര്‍ത്തിച്ച് ആരോപിച്ചത് പോലെ, ജമാഅത്തെ ഇസ്‌ലാമിയുടെ  ആശയ അടിത്തറ (പ്രവര്‍ത്തന രീതികള്‍ അല്ല) ഐ.എസ് പോലുള്ള സംഘടനകളുടേതില്‍ നിന്നു എങ്ങിനെയാണ് വ്യത്യാസമായിരിക്കുന്നതു എന്നു വിശദീകരിക്കാനുള്ള ബാധ്യത മുസ്‌ലിം ലീഗിനുണ്ട് എന്നതില്‍ സംശയമില്ല.


Popular-Front-Of-India-2

കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമികാരോ, എന്‍.ഡി.എഫുകാര്‍ പോലുമോ തീവ്രവാദികളോ ഭീകരവാദികളോ ആണെന്ന അഭിപ്രായം ഈ ലേഖകനില്ല. പക്ഷെ,  അങ്ങിനെ നിലപാടെടുത്ത മുസ്‌ലിം ലീഗ് തങ്ങളുടെ ഐ.എസ് വിരുദ്ധ മുന്നണിയിലേക്ക് ജമാഅത്തെ ഇസ്‌ലാമിയെ മുന്നില്‍ നിര്‍ത്തുമ്പോള്‍ തീര്‍ച്ചയായും ചില കാര്യങ്ങള്‍ വിശിദീകരിക്കേണ്ടതുണ്ട്.

ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് സംഘടിപ്പിച്ച ഐ.എസ് ഇസ്‌ലാമല്ല എന്ന കാമ്പയിനില്‍ കുഞ്ഞാലിക്കുട്ടിയെ ക്ഷണിച്ചിട്ടും അദ്ദേഹം ആ പരിപാടിയില്‍ നിന്നു മാറി നിന്നു എന്നാണ് അറിഞ്ഞത്. ഇതിനു പുറമെ  അത്തരമൊരു  കാമ്പയിനെതിരെ ജമാഅത്തിലെ പുതു തലമുറ അംഗങ്ങളില്‍ നിന്നുണ്ടായ വ്യാപകമായ എതിര്‍പ്പ് പല എസ്.ഐ.ഒ ക്കാരും സോളിഡാരിറ്റിക്കാരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ഉണ്ടായി.

ഏറ്റവും ചുരുങ്ങിയത്  മുസ്‌ലിം ലീഗ് തന്നെ പലപ്പോഴും ആവര്‍ത്തിച്ച് ആരോപിച്ചത് പോലെ, ജമാഅത്തെ ഇസ്‌ലാമിയുടെ  ആശയ അടിത്തറ (പ്രവര്‍ത്തന രീതികള്‍ അല്ല) ഐ.എസ് പോലുള്ള സംഘടനകളുടേതില്‍ നിന്നു എങ്ങിനെയാണ് വ്യത്യാസമായിരിക്കുന്നതു എന്നു വിശദീകരിക്കാനുള്ള ബാധ്യത മുസ്‌ലിം ലീഗിനുണ്ട് എന്നതില്‍ സംശയമില്ല.   അതു വിശദീകരിക്കാത്ത പക്ഷം, കുമ്മനം രാജശേഖരനും സംഘത്തിനും മുസ്‌ലിം സമുദായത്തിന്റെ നെഞ്ചത്തു കയറാനുള്ള കോണി വെച്ചു കൊടുക്കുകയായിരിക്കും മുസ്‌ലിം ലീഗ് ഫലത്തില്‍  ചെയ്യുക.

മുസ്‌ലിംകള്‍ക്കിടയിലെ റാഡിക്കലൈസേഷന്റെ  പ്രധാന ഹേതുവായി മുസ്‌ലിം ലീഗ് തന്നെ അവതരിപ്പിച്ച പ്രധാന കാരണങ്ങളില്‍ ഒന്നാണ് ജമാഅത്തെ ഇസ്‌ലാമിയെങ്കില്‍, മുസ്‌ലിംകള്‍ക്കിടയില്‍, പ്രത്യേകിച്ചും അറേബ്യന്‍ പ്രവിശ്യകളില്‍ തീവ്രവാദ നിലപാടുകള്‍ക്കു സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചുകൊണ്ടിരിക്കുന്നുവെന്നു  മുസ്‌ലിം മുഖ്യധാരയും മുസ്‌ലിം ഭരണകൂടങ്ങളും കണക്കാക്കുന്ന വഹാബിസലഫി ധാരകളുടെ കേരളത്തിലെ പ്രയോക്താക്കളാണ് ലീഗിന്റെ ഐ എസ് വിരുദ്ധ മുന്നണിയിലെ മറ്റൊരു പ്രധാന കൂട്ടര്‍.

അടുത്ത പേജില്‍ തുടരുന്നു


ഐ.എസ് തന്നെ അവരുടെ നിലപാടുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഇപ്പോള്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞ ഒരു കാര്യം ആശയപരമായ അവരുടെ പ്രചോദനവും അടിത്തറയും  വഹാബി-സലഫി ചിന്തകളാണ് എന്നതാണ്. കേരളത്തിലെ വഹാബിസ്റ്റ് സലഫികളിക്കിടയിലെ പടല പിണക്കങ്ങളും അന്ത ചിദ്രതകളും റാഡിക്കല്‍ സലഫീ ചിന്തകള്‍ക്ക് കേരളത്തില്‍ വേരോട്ടമുണ്ടാക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട് എന്ന കാര്യം പല മുസ്‌ലിം നേതാക്കളും സമ്മതിക്കുന്നുണ്ട്.


hussain madavoor

ജമാഅത്തെ ഇസ്‌ലാമിയുടെ കാര്യത്തില്‍ നേരത്തെ പറഞ്ഞതു പോലെ,  കേരളത്തിലെ മുജാഹിദ് സംഘടനാ നേതാക്കളോ അനുയായികളോ ഭീകരവാദികളാണ് എന്നല്ല ഇപ്പറഞ്ഞതിന്റെ അര്‍ത്ഥ. പക്ഷെ, കേരളത്തിലെ മുജാഹിദ് പ്രസ്ഥാനങ്ങളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും ലക്ഷ്യങ്ങളെയും  അവരുടെ അടിസ്ഥാന ആശയ ധാരയായ വഹാബി-സലഫിസത്തില്‍ നിന്നും മാറ്റി നിര്‍ത്തി ആലോചിക്കാന്‍ പറ്റുമോ എന്ന ചോദ്യത്തെ എളുപ്പത്തില്‍ അവഗണിക്കാന്‍ കഴിയുന്നതല്ല.

ഐ.എസ് തന്നെ അവരുടെ നിലപാടുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഇപ്പോള്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞ ഒരു കാര്യം ആശയപരമായ അവരുടെ പ്രചോദനവും അടിത്തറയും  വഹാബി-സലഫി ചിന്തകളാണ് എന്നതാണ്. കേരളത്തിലെ വഹാബിസ്റ്റ് സലഫികളിക്കിടയിലെ പടല പിണക്കങ്ങളും അന്ത ചിദ്രതകളും റാഡിക്കല്‍ സലഫീ ചിന്തകള്‍ക്ക് കേരളത്തില്‍ വേരോട്ടമുണ്ടാക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട് എന്ന കാര്യം പല മുസ്‌ലിം നേതാക്കളും സമ്മതിക്കുന്നുണ്ട്.

ഐ.എസ് വേട്ടയുടെ മറവില്‍ ഇസ്‌ലാം ഭീതി വളര്‍ത്തരുത് എന്നു ആവശ്യപ്പെട്ടുകൊണ്ട്  ജമാഅത്തെ ഇസ്‌ലാമി യുവജന വിഭാഗം കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ പത്ര സമ്മേളനത്തിലും സലഫീ ചിന്തകള്‍ക്കെതിരെയുള്ള ഈ ആരോപണം ആവര്‍ത്തിച്ചതായി കാണാം. ലീഗിന്റെ യോഗത്തില്‍ പങ്കെടുത്ത ഇ.കെ വിഭാഗം സുന്നികള്‍ക്കും വഹാബി സലഫി ധാരകളെ കുറിച്ച് സമാനമായ നിലപാടുകളാണ് ഉള്ളത്.

ഇനി കേരളത്തിലെ ഇത്തരം തര്‍ക്കങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ പോലും, വഹാബി- സലഫീ ചിന്താ ധാരകളും മുസ്‌ലിംകള്‍ക്കിടയിലെ തീവ്രവാദപരമായ  ചിന്താധാരകളുടെ പ്രചാരവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന നിരവധി രേഖകള്‍ ഇന്ന് നമ്മുടെ മുന്നിലുണ്ട്. കേരളത്തിലെ വഹാബിധാര അറേബ്യാന്‍ സലഫിസത്തില്‍ നിന്നും വ്യത്യസ്തമാണ് എന്നു ചിലരൊക്കെ വാദിക്കാറുണ്ടെങ്കിലും കേരളത്തിലെ സലഫികള്‍ പോലും ആ വാദത്തെ പിന്തുണക്കും എന്നു തോന്നുന്നില്ല.


കേരളത്തിലെ വഹാബി-സലഫി സംഘടനകളുമായുള്ള മുസ്‌ലിം ലീഗിന്റെ ബന്ധം ചരിത്രപരമായുള്ളതാണ്. ലീഗിന്റെ ആദ്യ കാല നേതാക്കള്‍ പലരും കടുത്ത സലഫി പക്ഷപാതമുള്ളവര്‍ കൂടിയായിരുന്നു. അതുകൊണ്ടു തന്നെ സലഫികളെ കയ്യൊഴിഞ്ഞു കൊണ്ടുള്ള ഒരു നിലപാട് മുസ്ലിം ലീഗിന് എളുപ്പത്തില്‍ കൈക്കൊള്ളാന്‍ കഴിയും എന്നു കരുതുന്നത് ബാലിശമാണ്.


kpa-majeed-01

കേരളത്തിലെ വിവിധ മുജാഹിദ് സംഘടനകളുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്തു പോരുന്ന വഹാബി സാഹിത്യങ്ങളിലൂടെയും  കേരളത്തിലെ വഹാബി നേതാക്കളുടെ ആത്മകഥകളിലൂടെയും ജീവ ചിത്രങ്ങളിലൂടെയും കണ്ണോടിക്കുന്ന ആര്‍ക്കും ഇക്കാര്യം ബോധ്യപ്പെടും.

കേരളത്തിലെ വഹാബി-സലഫി സംഘടനകളുമായുള്ള മുസ്‌ലിം ലീഗിന്റെ ബന്ധം ചരിത്രപരമായുള്ളതാണ്. ലീഗിന്റെ ആദ്യ കാല നേതാക്കള്‍ പലരും കടുത്ത സലഫി പക്ഷപാതമുള്ളവര്‍ കൂടിയായിരുന്നു. അതുകൊണ്ടു തന്നെ സലഫികളെ കയ്യൊഴിഞ്ഞു കൊണ്ടുള്ള ഒരു നിലപാട് മുസ്ലിം ലീഗിന് എളുപ്പത്തില്‍ കൈക്കൊള്ളാന്‍ കഴിയും എന്നു കരുതുന്നത് ബാലിശമാണ്.

എങ്കിലും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുവരെയും കേരളത്തിലെ മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദ ചിന്തകളിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച പ്രസ്ഥാനവും വ്യക്തികളും ആദര്‍ശവും എന്നു ലീഗ് ആരോപിച്ച ഒരു സംഘടനയെ കൂടെ നിര്‍ത്തി ഭീകരതക്കെതിരെ കാമ്പയിന്‍ നടത്തുമ്പോള്‍, ഭീകരതയെ നേരിടാനുള്ള പരിശ്രമങ്ങളെക്കാള്‍ തിരഞ്ഞെടുപ്പിന് ശേഷം  കേരളമുസ്‌ലിം രാഷ്ട്രീയത്തില്‍ രൂപം കൊണ്ട പുതിയ സമവാക്യങ്ങളെയും രാഷ്ട്രീയ രസതന്ത്രങ്ങളെയും അരക്കിട്ടുറപ്പിക്കാനുള്ള ഒരവസരമായാണ് ലീഗ് പുതിയ സാഹചര്യത്തെ കാണുന്നതും ഉപയോഗിക്കുന്നതും എന്നു വേണം കരുതാന്‍.

തീവ്രവാദത്തിനെതിരെ  ശക്തമായ നിലപാടെടുത്ത, പ്രത്യേകിച്ചും  ഐ.എസ്സിനെതിരെ ആദ്യമായി ഫത്‌വ നടത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള എ.പി സുന്നികളെ ലീഗ് തങ്ങളുടെ ഐ.എസ് വിരുദ്ധ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ല എന്ന കാര്യം ഈ കരുതലിനെ ബലപ്പെടുത്തുന്നുണ്ട്. ആശയപരമായി ഐ.എസ്സിനോട് അടിസ്ഥാനപരമായി വിയോജിക്കുന്ന കേരളത്തിലെ വിവിധ സുന്നി ധാരകളെ, പ്രത്യേകിച്ചും അതിലെ പ്രബല വിഭാഗങ്ങളായ ഇ.കെ, എ.പി സുന്നി സംഘടനകളെ കൂടെ  നിര്‍ത്തി കൊണ്ടല്ലാതെ  സത്യ സന്ധവും സൂക്ഷ്മവുമായ ഒരു തീവ്രവാദ വിരുദ്ധ മുന്നണിയെ കെട്ടിപ്പടുക്കാനോ നിലനിര്‍ത്താനോ കഴിയില്ല എന്നതാണ് അനുഭവം. മറിച്ചുള്ള ശ്രമങ്ങള്‍ പഴുതുകള്‍ നിറഞ്ഞതു മാത്രമായിരിക്കും.

അടുത്ത പേജില്‍ തുടരുന്നു


സാക്കിര്‍ നായിക്കിനെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കാന്‍ വീഡിയ ക്ലിപ്പിങ്ങും എല്‍.സി.ഡി പ്രൊജക്ടറും എടുത്തു പത്ര സമ്മേളനം നടത്തുന്ന മുസ്‌ലിം ലീഗ് നേതാക്കള്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്കെതിരെ സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ മൗനം പാലിച്ചു എന്നു മാത്രമല്ല, പലപ്പോഴും മഅ്ദനിക്കെതിരെയുള്ള വ്യാജ ആരോപണങ്ങളുടെ പ്രചാരണം ഏറ്റെടുത്തതിന്റെയും  അര്‍ത്ഥം മറ്റൊനനക്കാന്‍ വഴിയില്ല.


madani

ഭീകരതക്കും തീവ്രവാദത്തിനും എതിരെയുള്ള സമീപനത്തെയും പ്രതിരോധ പ്രവര്‍ത്തനങ്ങളെയും കേരളത്തിലെ സങ്കുചിതമായ തങ്ങളുടെ രാഷ്ട്രീയ നിലപാടുകളില്‍ നിന്നും മാറ്റി നിറുത്തി കാണാന്‍  കഴിയുന്നില്ല എന്നതാണ്  ഭീകരതക്കെതിരെയുള്ള  മുസ്‌ലിം ലീഗ് നിലപാടിന്റെ പരിമിതി. ഇതിന്റെ മികച്ച ഉദാഹരണമാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടാമ്പിയില്‍ നിന്നും ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ച ജെ.എന്‍.യു വിദ്യാര്‍ഥി മുഹമ്മദ് മുഹ്‌സിനെ ദേശ ദ്രോഹിയായി ചിത്രീകരിച്ചുകൊണ്ടു മുസ്‌ലിം ലീഗ് ദിനപത്രത്തില്‍ വന്ന വാര്‍ത്തകള്‍.

സമീപകാലത്ത് ഇന്ത്യയില്‍ നടന്ന ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച, ഒരു പക്ഷെ, സംഘ് പരിവാര്‍ സംഘടനകളെയും നരേന്ദ്ര മോദി സര്‍ക്കാരിനെയും ഏറെ പ്രതിരോധത്തിലാക്കിയ ഒരു സമരത്തില്‍ പങ്കാളിയായ ഒരാള്‍, തങ്ങളുടെ എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു എന്ന കാരണത്താല്‍ അയാള്‍ക്കെതിരെ സംഘപരിവാര്‍ ആരോപണം ഏറ്റെടുക്കാന്‍ ലീഗ് കാണിച്ച ആവേശം ഭീകരതയെയും അതിന്റെ ഇന്ത്യന്‍ അവസ്ഥകളെയും കുറിച്ചുള്ള ലീഗിന്റെ അവസരവാദ പരമായ നിലപാടിനെയാണ് പുറത്തു കൊണ്ടു വരുന്നത്.

ജമാഅത്തെ ഇസ്‌ലാമിക്കെതിരെയുള്ള വിവിധ കോണുകളില്‍ നിന്നുള്ള ആരോപണങ്ങളെയും ലീഗ് അത്തരത്തില്‍ തന്നെയാണ് പലപ്പോഴും ഉപയോഗിച്ച് പോന്നിട്ടുള്ളത്. കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ ഏറ്റുപിടിച്ചു കൊണ്ടു ജമാഅത്തെ ഇസ്‌ലാമി പ്രസിദ്ധീകരണങ്ങള്‍ വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചപ്പോഴാണ് ജമാഅത്തെ ഇസ്‌ലാമിയുടെ തീവ്ര വാദ പ്രസ്ഥാനമാണ് എന്ന മട്ടില്‍ മുസ്‌ലിം ലീഗ് കാമ്പയിന്‍ നടത്തിയത്.

സാക്കിര്‍ നായിക്കിനെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കാന്‍ വീഡിയ ക്ലിപ്പിങ്ങും എല്‍.സി.ഡി പ്രൊജക്ടറും എടുത്തു പത്ര സമ്മേളനം നടത്തുന്ന മുസ്‌ലിം ലീഗ് നേതാക്കള്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്കെതിരെ സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ മൗനം പാലിച്ചു എന്നു മാത്രമല്ല, പലപ്പോഴും മഅ്ദനിക്കെതിരെയുള്ള വ്യാജ ആരോപണങ്ങളുടെ പ്രചാരണം ഏറ്റെടുത്തതിന്റെയും  അര്‍ത്ഥം മറ്റൊനനക്കാന്‍ വഴിയില്ല.


മുസ്‌ലിം ലീഗിന്റെ കേരളത്തിലെ പ്രധാന വോട്ടുബാങ്കുകളില്‍ ഒന്നായ മുജാഹിദ് വേദികളിലെ സ്ഥിരം പ്രഭാഷകനും സലഫീ പ്രചാരകനും ആണ് സാക്കിര്‍ നായിക് എന്ന വസ്തുതയെ മാറ്റി നിര്‍ത്തിക്കൊണ്ട് ലീഗിന്റെ ഡോ നായിക്കിന് വേണ്ടിയുള്ള പിന്തുണയെ മനസ്സിലാക്കാന്‍ പറ്റും എന്നു തോന്നുന്നില്ല. സമുദായത്തിന്റെ പൊതു വികാരത്തോടൊപ്പം നില്‍ക്കും എന്നു മുസ്‌ലിം സാമാന്യ ജനം ആഗ്രഹിച്ച  സമാനമായ പല സന്ദര്‍ഭങ്ങളിലും ലീഗ് സവര്‍ണ്ണ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന നിലപാടുകളാണ് എടുത്തത് എന്ന കാര്യം മുഖവിലക്കെടുക്കുന്ന ചരിത്ര ബോധമുള്ള ഒരാളെ സംബന്ധിച്ചടുത്തോളം അങ്ങിനെ കരുതാനേ ന്യായമുള്ളൂ.


zakir-naik

ഐ.എസ്സിനെതിരെയുള്ള ലീഗ് കാമ്പയിന്‍ പ്രഖ്യാപിച്ചു പത്ര സമ്മേളനം നടത്തിയ ഇ ടി മുഹമ്മദ് ബഷീര്‍ പൊന്നാനിയില്‍ മത്സരിച്ച തിരഞ്ഞെടുപ്പില്‍ മദനിക്കെതിരെയുള്ള സംഘപരിവാര്‍ ആരോപണങ്ങളെ ലീഗ് ഏറ്റുപിടിച്ചതിന്റെ ഏറ്റവും വലിയ ഒരു ഗുണഭോക്താവായിരുന്നു ബഷീര്‍. കോയമ്പത്തൂര്‍ കേസുകളില്‍ മദനിയെ കോടതി കുറ്റ വിമൂകതനാക്കിയ ശേഷമായിരുന്നു ഇതെന്ന കാര്യം പ്രത്യേകം ഓര്‍ക്കണം.

മുസ്‌ലിം ലീഗിന്റെ കേരളത്തിലെ പ്രധാന വോട്ടുബാങ്കുകളില്‍ ഒന്നായ മുജാഹിദ് വേദികളിലെ സ്ഥിരം പ്രഭാഷകനും സലഫീ പ്രചാരകനും ആണ് സാക്കിര്‍ നായിക് എന്ന വസ്തുതയെ മാറ്റി നിര്‍ത്തിക്കൊണ്ട് ലീഗിന്റെ ഡോ നായിക്കിന് വേണ്ടിയുള്ള പിന്തുണയെ മനസ്സിലാക്കാന്‍ പറ്റും എന്നു തോന്നുന്നില്ല. സമുദായത്തിന്റെ പൊതു വികാരത്തോടൊപ്പം നില്‍ക്കും എന്നു മുസ്‌ലിം സാമാന്യ ജനം ആഗ്രഹിച്ച  സമാനമായ പല സന്ദര്‍ഭങ്ങളിലും ലീഗ് സവര്‍ണ്ണ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന നിലപാടുകളാണ് എടുത്തത് എന്ന കാര്യം മുഖവിലക്കെടുക്കുന്ന ചരിത്ര ബോധമുള്ള ഒരാളെ സംബന്ധിച്ചടുത്തോളം അങ്ങിനെ കരുതാനേ ന്യായമുള്ളൂ.

നായിക് കുറ്റവാളിയാണ് എന്നല്ല ഇപ്പറഞ്ഞതിനര്ഥം. ആരോപണങ്ങള്‍ക്കും മുന്‍ വിധികള്‍ക്കും അപ്പുറം  അദ്ദേഹത്തിന്റെ പേരില്‍ ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങള്‍ ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. പക്ഷെ, നായിക്കിന്റെ കാര്യത്തില്‍ എടുത്ത നിലപാട് മറ്റു പല മുസ്‌ലിം നേതാക്കള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും എന്തുകൊണ്ട് ബാധകമായിരുന്നില്ല എന്ന ചോദ്യം ഇത്തരം കാര്യങ്ങളിലുള്ള ലീഗിന്റെ നിലപാട് പ്രാദേശിക രാഷ്ട്രീയ താല്പര്യങ്ങളും സാഹചര്യങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നായി വേണം കണക്കാക്കാന്‍ എന്ന വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

അടുത്ത പേജില്‍ തുടരുന്നു


ഭീകരതയുമായി ബന്ധപ്പെട്ടു സമുദായത്തെ പ്രതിക്കൂട്ടില്‍ നിറുത്താന്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പരിശ്രമങ്ങളുടെ, രാഷ്ട്രീയ ലക്ഷ്യങ്ങളുടെ മറുവശമാണ് ഭീകരതക്കെതിരെയുള്ള പ്രതിരോധത്തിന്റെ മറവില്‍ മുസ്‌ലിം ലീഗ് ലക്ഷ്യമിടുന്നത് എന്നു കരുതാമോ?


kummanam

ബിഹാറിലും മഹാരാഷ്ട്രയിലും ചെയ്തത് പോലെ, അസദുദ്ധീന്‍ ഉവൈസിയുടെ എം.ഐ.എം കേരളത്തിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിക്കുന്ന അതേ സന്ദര്‍ഭത്തില്‍ ഉവൈസിക്കെതിരെയുള്ള സംഘ്പരിവാര്‍ വാദങ്ങള്‍ ലീഗ് ഏറ്റെടുക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട എന്നു സാരം. ലീഗിന്റെ സന്തത സഹചാരിയായിരുന്ന സുലൈമാന്‍ സേട്ടുവിനെതിരെ ലീഗ് പില്‍ക്കാലത്തു ഉന്നയിച്ച ആരോപണങ്ങള്‍ ഓര്‍മ്മിക്കുന്ന ആര്‍ക്കും ഇക്കാര്യത്തില്‍ സംശയം ഉണ്ടാവില്ല.

ഭീകരതയുമായി ബന്ധപ്പെട്ടു സമുദായത്തെ പ്രതിക്കൂട്ടില്‍ നിറുത്താന്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പരിശ്രമങ്ങളുടെ, രാഷ്ട്രീയ ലക്ഷ്യങ്ങളുടെ മറുവശമാണ് ഭീകരതക്കെതിരെയുള്ള പ്രതിരോധത്തിന്റെ മറവില്‍ മുസ്‌ലിം ലീഗ് ലക്ഷ്യമിടുന്നത് എന്നു കരുതാമോ?.  ഭീകരതക്കെതിരെയുള്ള മുസ്‌ലിംകളുടെ പ്രതിരോധം എന്നത് സമുദായ ഐക്യം ഉണ്ടാക്കുന്ന  ഏര്‍പ്പാടല്ല എന്നു തിരിച്ചറിയാന്‍ തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ മുസ്‌ലിം ലീഗിനെ അനുവദിക്കുന്നില്ല എന്നാണ് മനസ്സിലാകുന്നത്.

പാര്‍ലമെന്ററി  രാഷ്ട്രീയത്തെ  ചുറ്റിപറ്റി നിലപാടുകളും നിലനില്‍പ്പും ഉള്ള ഒരു സംഘടനയുടെ ഒരു പരിമിതിയാണത്. ലീഗിന്റെ ആ പാര്‍ലമെന്ററി രാഷ്ട്രീയ താല്പര്യങ്ങളുടെ നിലനില്‍പ്പ് സമുദായത്തിനിടയില്‍ നടത്തുന്ന ഇത്തരം  ഞാണിന്മേല്‍ കളികളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നായതിനാല്‍ ഇങ്ങിനെയൊക്കയെ ലീഗിന് ചെയ്യാന്‍ കഴിയൂ എന്നു വേണമെങ്കില്‍ ആശ്വസിക്കാം. പക്ഷെ, കേരളത്തിലെ മുസ്‌ലിംകള്‍ ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്ന സന്നിഗ്ദാവസ്ഥ ഇത്തരം ഞാണിന്മേല്‍ കളികള്‍ നടത്താനുള്ള സന്ദര്‍ഭമായാണ് ലീഗ് കാണുന്നതെങ്കില്‍ മുസ്‌ലിം സമുദായം അതിനു വലിയ വില നല്‍കേണ്ടി വരും.


മുസ്‌ലിംകള്‍ക്കിടയിലെ ആശയ വൈവിധ്യങ്ങള്‍ക്കിടയില്‍ കൃത്യമായ ഒരു നിലപാടെടുക്കലാണ് ഇത്തരം ചരിത്ര സന്ദര്‍ഭങ്ങളില്‍ ഉത്തരവാദിത്വ ബോധമുള്ളവര്‍ ചെയ്യേണ്ടത്. പകരം പരസ്പര വിരുദ്ധമായ ആശയ ധാരകളെ വൈകാരികമായ കാരണങ്ങള്‍ പറഞ്ഞു ഒന്നിച്ചു നിറുത്തുന്നതിലാണ് ലീഗിന്റെ താല്പര്യമെങ്കില്‍ സമുദായം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സന്നിഗ്ധതകളുടെ ആഴം ഇനിയും കൂടുകയേ ഉള്ളൂ.


owaisi

ഭീകരതെക്കെതിരെയുള്ള സമീപനം എന്നാല്‍ മുസ്‌ലിംകളെ സംബന്ധിച്ചടുത്തോളം ഏതെങ്കിലും ഭീകര സംഘടനക്ക് എതിരെ പോരാടുക എന്നല്ല അര്‍ത്ഥം. മറിച്ച   മതപരമായ വിശ്വാസ കാര്യങ്ങളില്‍ കൃത്യവും കണിശവുമായ ഒരു നിലപാടെടുക്കുക എന്നു കൂടിയാണ്. അങ്ങിനെ നിലപാടെടുത്തെങ്കിലേ ഭീകരതക്കും തീവ്രവാദത്തിനും എതിരെ മുസ്‌ലിംകള്‍ക്കിടയില്‍ നടക്കുന്ന കാമ്പയിനുകള്‍ ഫലപ്രദവും ദീര്‍ഘ കാലാടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നതും ആവുകയുള്ളൂ എന്നതാണ് ലോകത്തെ വിവിധ സമൂഹങ്ങളില്‍ നടക്കുന്ന സമാനമായ അനുഭവങ്ങള്‍ നല്‍കുന്ന പാഠം.

അങ്ങിനെയൊരു നിലപാടെടുക്കുമ്പോള്‍ പക്ഷെ കൂടെ കൂട്ടേണ്ടവരും മാറ്റി നിറുത്തേണ്ടവരും ഉണ്ടാകും. പാര്‍ലമെന്ററി മോഹങ്ങള്‍ അങ്ങിനെയൊരു നിലപാടെടുക്കാന്‍ ലീഗിനെ അനുവദിക്കുമോ?. ഇല്ലെന്നാണ് ലീഗിന്റെ നേതൃത്വത്തില്‍  കോഴിക്കോട് കഴിഞ്ഞ ദിവസം ചേര്‍ന്ന ഐ.എസ് വിരുദ്ധ മുന്നണി യോഗം വെളിപ്പെടുത്തുന്നത്.

മുസ്‌ലിംകള്‍ക്കിടയിലെ ആശയ വൈവിധ്യങ്ങള്‍ക്കിടയില്‍ കൃത്യമായ ഒരു നിലപാടെടുക്കലാണ് ഇത്തരം ചരിത്ര സന്ദര്‍ഭങ്ങളില്‍ ഉത്തരവാദിത്വ ബോധമുള്ളവര്‍ ചെയ്യേണ്ടത്. പകരം പരസ്പര വിരുദ്ധമായ ആശയ ധാരകളെ വൈകാരികമായ കാരണങ്ങള്‍ പറഞ്ഞു ഒന്നിച്ചു നിറുത്തുന്നതിലാണ് ലീഗിന്റെ താല്പര്യമെങ്കില്‍ സമുദായം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സന്നിഗ്ധതകളുടെ ആഴം ഇനിയും കൂടുകയേ ഉള്ളൂ. നിങ്ങളുടെ ശത്രു ആരാണ് എന്നതു പോലെ പ്രധാനമാണ് ആരൊക്കെയാണ് നിങ്ങളുടെ കൂട്ടുകാര്‍ എന്നുള്ളതും.


 

(സെന്റര്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസില്‍ എം.എ ചരിത്ര വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)