ദിലീഷ് പോത്തന്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടിയാണ് ലിജോമോള്‍ ജോസ്. 2015ല്‍ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് ലിജോമോള്‍ സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്.
ദിലീഷ് പോത്തന്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടിയാണ് ലിജോമോള്‍ ജോസ്. 2015ല്‍ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് ലിജോമോള്‍ സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്.
മികച്ച സിനിമകളുടെ ഭാഗമായ ലിജോമോള്‍ വളരെ വേഗം ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയെടുത്തു. ജയ് ഭീം എന്ന ചിത്രത്തിലൂടെ കേരളത്തിന് പുറത്തും താരം ശ്രദ്ധിക്കപ്പെട്ടു. ഇന്ന് മലയാളത്തിലും തമിഴിലും തിരക്കുള്ള നടിയാണ് ലിജോമോള്‍. ഇപ്പോൾ മിക്ക ഇടുക്കിക്കാരി ഓഫറും ആദ്യം വന്നിരുന്നത് തനിക്കാണെന്ന് ലിജോമോൾ പറയുന്നു.
മഹേഷിന്റെ പ്രതികാരവും കട്ടപ്പനയിലെ ഋത്വിക് റോഷനും കഴിഞ്ഞപ്പോൾ മലയാളത്തിലെ മിക്ക ഇടുക്കിക്കാരി ഓഫറും ആദ്യം വന്നത് തനിക്കാണെന്നും എന്നാൽ താൻ വ്യത്യസ്തതയുള്ള കട്ടപ്പനക്കാരിയുടെ സിനിമ മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും നടി പറഞ്ഞു.

ഐ ആം കാതലൻ സിനിമ സ്വീകരിച്ചതിൻ്റെ കാരണം ദിലീഷ് പോത്തനാണെന്നും തൻ്റെ ആദ്യ സിനിമയുടെ സംവിധായകനാണ് അദ്ദേഹമെന്നും ലിജോമോൾ വ്യക്തമാക്കി.
മഹേഷിൻ്റെ പ്രതികാരത്തിൽ മിക്ക സീനുകളും ദിലീഷ് അഭിനയിയിച്ച് കാണിച്ചുതന്നെന്നും എന്നാൽ ഒന്നിച്ച് ക്യാമറക്ക് മുന്നിൽ നിൽക്കുന്നത് ഭാഗ്യമാണെന്നും ലിജോമോൾ കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു നടി.
‘മഹേഷിന്റെ പ്രതികാരവും കട്ടപ്പനയിലെ ഋത്വിക് റോഷനും കഴിഞ്ഞ് മലയാളത്തിലെ മിക്ക ഇടുക്കിക്കാരി ഓഫറും ആദ്യം വന്നത് എനിക്കാണ്. പക്ഷേ, വ്യത്യസ്തതയുള്ള കട്ടപ്പനക്കാരിയുടെ സിനിമ മതി എന്നു തീരുമാനിച്ചു.
ഐ ആം കാതലനിലെ സിമി ഇടുക്കിയിൽ നിന്നു കല്യാണം കഴിച്ച് തൃശൂരിൽ എത്തിയതാണ്. ആ സിനിമ സ്വീകരിച്ചതിനു പിന്നിൽ മറ്റൊരു ഭാഗ്യം കൂടിയുണ്ട്. എന്റെ ആദ്യ സിനിമയുടെ സംവിധായകൻ ദിലീഷ് പോത്തനൊപ്പമാണ്. മഹേഷിൻ്റെ പ്രതികാരത്തിൽ മിക്ക സീനുകളും ദിലീഷേട്ടൻ അഭിനയിച്ചു കാണിച്ചു തന്നിരുന്നെങ്കിലും ഒന്നിച്ച് ക്യാമറക്ക് മുന്നിൽ നിൽക്കാനാകുന്നത് അപൂർവഭാഗ്യമല്ലേ,’ ലിജോമോൾ പറയുന്നു.
Content Highlight: Most of the Idukki Caharacter offers in Malayalam came to me first says Lijomol Jose