മെക്‌സിക്കോയിലെ മോണ്ടെറി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചില്ല. സ്‌കോര്‍ ലൈന്‍ തെളിയിക്കാന്‍ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ ആദ്യ ഗോളിനായി ഇരു ടീമുകളും ഉണര്‍ന്ന് കളിച്ചു.
മത്സരത്തിന്റെ 72ാം മിനിട്ടില്‍ ഡച്ച് പടയാണ് ആദ്യം ലീഡ് നേടിയത്. കോഡി ഗാക്‌പോയാണ് ഓറഞ്ച് പടയുടെ ഗോള്‍ സ്‌കോറര്‍. ഈ ഗോളിന്റെ പിന്‍ബലത്തില്‍ നെതര്‍ലന്‍ഡ്‌സ് വിജയത്തിലേക്ക് മുന്നേറുമെന്ന് തോന്നിച്ച നിമിഷമായിരുന്നു ഇഞ്ചുറി ടൈമില്‍ മൊറോക്കോയുടെ ഗോളെത്തിയത്. ഇസ ഡയോപിയാണ് മൊറോക്കയായി വല കുലുക്കിയത്.
നിശ്ചിത സമയത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി തുല്യത പാലിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. എക്സ്ട്രാ ടൈമിലും മത്സരം സമനിലയായതോടെ പെനാൽറ്റിയിൽ വിധിയെഴുതുകയായിരുന്നു.
وتستمر الــحكــايــة من الــمــكــســيــك يا أسود🦁🇲🇽