ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിനൊരുങ്ങുകയാണ് ഇന്ത്യ. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടും വിജയം നേടിയിരുന്നു. സീരീസ് ഡിസൈഡറില്‍ വിജയം മാത്രം ലക്ഷ്യം വെച്ചാണ് ഇരുവരും കളത്തിലിറങ്ങുന്നത്.
നിര്‍ണായക മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ബൗളിങ് പരിശീലകന്‍ മോണി മോര്‍ക്കല്‍. ന്യൂ ബോളില്‍ റണ്‍സ് നേടാന്‍ രോഹിത്തിന് നിലവില്‍ ചെറിയ പ്രയാസമുണ്ടെന്നും എന്നാല്‍ മോശം ഫോമില്‍ നിന്ന് രോഹിത് ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
‘ന്യൂ ബോളില്‍ റണ്‍സ് നേടാന്‍ രോഹിത്തിന് നിലവില്‍ ചെറിയ പ്രയാസമുണ്ട്, പന്ത് ഇവിടെ നന്നായി സ്വിങ് ചെയ്യുന്നുമുണ്ട്. എന്നാല്‍ രോഹിത് ഇതിനുമുമ്പും ഇത്തരം പ്രതിസന്ധികളെ വിജയകരമായി അതിജീവിച്ചിട്ടുള്ള താരമാണ്. ക്രിക്കറ്റില്‍ വളരെയധികം അനുഭവസമ്പത്തുള്ള രോഹിത് മോശം ഫോമില്‍ നിന്ന് ശക്തമായി തിരിച്ചുവരും,’ ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെ മത്സരത്തിന് മുന്നോടിയായി മോര്‍ക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു.രോഹിത് ശര്‍മ
അതേസമയം ഇംഗ്ലണ്ടിനെതിരായ രണ്ട് മത്സരങ്ങളിലും രോഹിത് ശര്‍മയ്ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. ആദ്യ മത്സരത്തില്‍ 21 പന്തില്‍ 11 റണ്‍സും രണ്ടാമത്തെ മത്സരത്തില്‍ 47 പന്തില്‍ 26 റണ്‍സുമായിരുന്നു താരത്തിന്റെ സമ്പാദ്യം.
രണ്ടാം മത്സരത്തിന് പിന്നാലെ 2027 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ ലിസ്റ്റില്‍ രോഹിത് ശര്‍മ ഉണ്ടാകില്ലെന്ന പല അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. ഇതോടെ ഇംഗ്ലണ്ടിനെതി മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തില്‍ രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ രോഹിത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നും. പുറത്ത് വരുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ബി.സി.സി.ഐ സെക്രട്ടറി പറഞ്ഞിരുന്നു.
Content Highlight: Morne Morkal Talking About Rohit Sharma