'എടാ എന്ന് വിളിച്ചാ എന്താടാ എന്ന് തിരിച്ചു കേള്‍ക്കാന്‍ ഒരാള്‍ ഉള്ളത് നല്ലത'; ഫ്രണ്ട്ഷിപ്പ് ഡേയില്‍ ദാസന്റെയും വിജയന്റെയും ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍
Malayalam Cinema
'എടാ എന്ന് വിളിച്ചാ എന്താടാ എന്ന് തിരിച്ചു കേള്‍ക്കാന്‍ ഒരാള്‍ ഉള്ളത് നല്ലത'; ഫ്രണ്ട്ഷിപ്പ് ഡേയില്‍ ദാസന്റെയും വിജയന്റെയും ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 2nd August 2020, 11:20 am

കൊച്ചി: സൗഹൃദത്തിന് പലപ്പോഴും ഏറ്റവും വലിയ ഉദാഹരണമായി മലയാളത്തില്‍ കാണിച്ചു തരുന്ന രണ്ട് കഥാപാത്രങ്ങളാണ് ദാസനും വിജയനും. നാടോടിക്കാറ്റ് എന്ന സിനിമയിലെ ഇല്ലായ്മകളിലും കടുത്ത സുഹൃത്തുക്കളായ ദാസനേയും വിജയനെയും മലയാളികള്‍ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.

ഇപ്പോഴിതാ സൗഹൃദ ദിനാഘോഷത്തില്‍ ദാസന്റെയും വിജയന്റെയും ചിത്രം പങ്കുവെച്ച് സൗഹൃദ ദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ് മോഹന്‍ലാല്‍. എടാ എന്ന് വിളിച്ചാ എന്താടാ എന്ന് തിരിച്ചുകേള്‍ക്കാന്‍ ഒരാള്‍ ഉള്ളത് നല്ലതല്ലെ എന്ന കുറിപ്പോടെയുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്.

ആഗസ്റ്റിലെ ആദ്യ ഞായറാഴ്ചയാണ് ഇന്ത്യയില്‍ ഫ്രണ്ട്ഷിപ്പ് ഡെ ആഘോഷിക്കുന്നത്. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ഫ്രണ്ട്ഷിപ്പ് ഡെയും ആഘോഷിച്ചിരുന്നു.

നിലവില്‍ കൊച്ചിയില്‍ സ്വകാര്യ ഹോട്ടലില്‍ ക്വറന്റൈനീല്‍ കഴിയുകയാണ് മോഹന്‍ലാല്‍. ജൂലായ് 24 നാണ് ലാല്‍ കൊച്ചിയില്‍ എത്തിയത്.
നാലുമാസങ്ങള്‍ക്ക് ശേഷം അമ്മയെ കാണുന്നതിനായി മോഹന്‍ലാല്‍ കൊച്ചിയില്‍ തിരികെ എത്തിയിരിക്കുകയാണ്. ചെന്നൈയില്‍ നിന്നും റോഡ് മാര്‍ഗമാണ് മോഹന്‍ലാല്‍ കൊച്ചിയിലെത്തിയത്.

14 ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞതിന് ശേഷമേ മോഹന്‍ലാല്‍ തേവരയിലെ വീട്ടിലേക്ക് പോകുകയുള്ളു. ഇതിനായി കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ആണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ചെന്നൈയില്‍ നിന്ന് തന്റെ ഡ്രൈവെരോടൊപ്പമാണ് മോഹന്‍ലാല്‍ കൊച്ചിയിലെത്തിയത്. അമ്മക്കൊപ്പം കുറച്ചു നാള്‍ തങ്ങിയതിന് ശേഷം മോഹന്‍ലാല്‍ ചെന്നൈയിലേക്ക് തിരികെ പോയേക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക