സോഷ്യല്‍ മീഡിയ വളരെ സജീവമായ ഈ കാലത്ത് പല കാര്യത്തിനും മോഹന്‍ലാലിന് വിമര്‍ശനങ്ങള്‍ ലഭിക്കാറുണ്ട്. പല ഗ്രൂപ്പുകളിലും ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് പോലും പലരും അദ്ദേഹത്തെ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ തന്നെക്കുറിച്ചുള്ള കമന്റുകളും പോസ്റ്റുകളും ഒരിക്കലും തന്നെ ബാധിക്കാറില്ലെന്ന് പറയുകയാണ് മോഹന്‍ലാല്‍.
‘ഹോണസ്റ്റായി പറയുകയാണെങ്കില്‍ സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ ഞാന്‍ വായിക്കാറില്ല. അതിന് സമയം കൊടുക്കാറുമില്ല. ഒന്നും ശ്രദ്ധിക്കില്ല എന്നല്ല, ചില കാര്യങ്ങള്‍ മാത്രം അവിടെയും ഇവിടെയും കാണാറുണ്ട്. അതില്‍ നല്ലതും ചീത്തയുമുണ്ടോ എന്ന് പോലും ശ്രദ്ധിച്ചിട്ടില്ല. അത്തരം കാര്യങ്ങള്‍ നോക്കാന്‍ തുടങ്ങിയാല്‍ അതിന് മാത്രമേ സമയമുണ്ടാകുള്ളൂ.
എന്നെക്കുറിച്ചും ബിഗ് ബോസിനെക്കുറിച്ചുമൊക്കെ ഓരോരുത്തര്‍ കമന്റിട്ടിട്ടുണ്ടെന്ന് അടുപ്പമുള്ള ചിലയാളുകള്‍ വിളിച്ച് പറയാറുണ്ട്. അതിനൊന്നും ഞാന്‍ പ്രാധാന്യം കൊടുക്കാറേയില്ല. അതൊക്കെ വായിച്ച് കറക്ഷന്‍ വരുത്താനൊന്നും നമുക്ക് സാധിക്കില്ലല്ലോ. എവിടെയോ ഇരുന്ന് മുഖമില്ലാത്ത ഒരാളിടുന്ന കമന്റിന് നമ്മളെന്തിനാണ് സങ്കടപ്പെടുന്നത്?
അതിലൊന്നും ഒരു സത്യവുമില്ലെങ്കില്‍ നമ്മള്‍ മൈന്‍ഡ് ചെയ്യാതെ വിട്ടാല്‍ മതി. അത്തരം കമന്റുകള്‍ വായിക്കാന്‍ വേണ്ടി അത്രയും സമയവും എനര്‍ജിയും എന്തിനാണ് കളയുന്നത്. ആ സമയത്ത് വേറെ എന്തെങ്കിലും ചെയ്താല്‍ പോരെ? എന്നുവെച്ച് സോഷ്യല്‍ മീഡിയ ശ്രദ്ധിക്കുന്നത് മോശമാണെന്ന അഭിപ്രായമൊന്നും എനിക്കില്ല.
നമുക്ക് ഇന്ററസ്റ്റിങ്ങായി തോന്നുന്ന, കുറച്ച് അറിവൊക്കെ പകര്‍ന്ന് തരുന്ന കാര്യങ്ങളൊക്കെയുണ്ടെങ്കില്‍ വായിക്കുന്നതില്‍ തെറ്റില്ല. അല്ലാതെ എപ്പോഴും നെഗറ്റീവ് മാത്രം പറയുന്ന ചിലയാളുകളുണ്ട്. അവരെല്ലാം മോശമാണെന്നൊന്നും ഞാന്‍ പറയില്ല, എന്നെ അതൊന്നും ബാധിക്കില്ലെന്ന് മാത്രമേയുള്ളൂ,’ മോഹന്‍ലാല്‍ പറയുന്നു.
Content Highlight: Mohanlal saying negative comments about him in social media doesn’t bother