മലയാളികളുടെ പ്രിയതാരമായ മോഹൻലാൽ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ഈ തവണ സിനിമാ ലുക്കോ മാസ് ഡയലോഗോ അല്ല, മറിച്ച് ഒരു സുഖനിദ്രയാണ് വൈറലാകുന്നത്.
പ്രശസ്ത ഇ.എൻ.ടി. വിദഗ്ധൻ ഡോ. സി. ജോൺ പണിക്കർ രചിച്ച ‘ഉറങ്ങാം സുഖമായി’ എന്ന പുസ്തകം നെഞ്ചോട് ചേർത്ത് ഉറങ്ങുന്ന ലാലേട്ടന്റെ ചിത്രം ആരാധകർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.
ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്ന ജീവിതശൈലി, ആഹാരശീലങ്ങൾ, കൂർക്കംവലി തുടങ്ങിയ വിഷയങ്ങൾ ശാസ്ത്രീയമായി അവതരിപ്പിക്കുന്നതോടൊപ്പം മരുന്നുകളില്ലാതെ ഉറക്കം മെച്ചപ്പെടുത്താനുള്ള മാർഗങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളടങ്ങിയ ഈ ഒരു പുസ്തകം വായിച്ച് ഉറങ്ങുന്ന ലാലേട്ടനാണ് ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയാകുന്നത്.
‘ഉറങ്ങാം സുഖമായി’ എന്ന പുസ്തകം വായിച്ച് സുഖമായി ഉറങ്ങിയ ലാലേട്ടൻ എന്ന ക്യാപ്ഷനോടെയാണ് ചിത്രം വൈറലായത്.
പുസ്തകം മുഴുവൻ വായിച്ചോ, അതോ പകുതിയായപ്പോൾ തന്നെ ഉറങ്ങിപ്പോയോ? ഈ ഗ്രന്ഥം എന്തായാലും ഒന്ന് വാങ്ങണം എന്നിട്ട് ഇതുപോലെ സുഖമായി ഉറങ്ങണം എന്നിങ്ങനെ രസകരമായ കമന്റുകളും ആരാധകർ പങ്കുവെക്കുന്നു.
ദൃശ്യം 3, Photo: Mohanlal/ Facebook
അതേസമയം, മോഹൻലാൽ നായകനാകുന്ന വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ദൃശ്യം 3 ഏപ്രിൽ രണ്ടിന് തിയേറ്ററുകളിൽ എത്തും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
കൂടാതെ, L366 എന്ന താത്ക്കാലിക പേരിലുള്ള ചിത്രത്തിലൂടെ തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്നുവെന്ന വാർത്തയും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ലൗലജൻ എന്ന പൊലീസ് കഥാപാത്രമായാണ് താരം ചിത്രത്തിൽ എത്തുന്നത്.
മോഹൻലാലിന്റെ നായികയായി മീര ജാസ്മിൻ അഭിനയിക്കുന്ന ഈ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്നു. ചിത്രത്തിനായി മോഹൻലാൽ താടി വടിച്ച് മീശ പിരിച്ച ലുക്കിൽ എത്തിയതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
Content Highlight: Mohanlal’s new photo is going viral on social media.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.