മോഹന്‍ലാല്‍ നായകനായി 'ഹരം' വരുന്നു; പ്രിയദര്‍ശന്റെ നൂറാമത്തെ ചിത്രം
Entertainment news
മോഹന്‍ലാല്‍ നായകനായി 'ഹരം' വരുന്നു; പ്രിയദര്‍ശന്റെ നൂറാമത്തെ ചിത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd September 2023, 11:56 pm

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി പുതിയ ചിത്രം വരുന്നു. ഹരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെ കുറിച്ച് സംഗീതജ്ഞന്‍ എം.ജി. ശ്രീകുമാര്‍ ആണ് അറിയിച്ചത്.

അടുത്ത വര്‍ഷം ചിത്രം ആരംഭിക്കുമെന്നും എം.ജി. ശ്രീകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. പ്രിയദര്‍ശന്റെ നൂറാമത്തെ സംവിധാന സംരഭം ആയിട്ടാകും സിനിമ എത്തുക.


ചിത്രത്തെ കുറിച്ച് മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. 2021ല്‍ റിലീസ് ചെയ്ത മരക്കാര്‍ അറബിക്കടിലിന്റെ സിംഹം ആണ് ഇരുവരും ഒടുവില്‍ ഒന്നിച്ച ചിത്രം. വലിയ പരാജയം ഏറ്റുവാങ്ങിയ സിനിമക്ക് ശേഷം ഇരുവരും ഹരത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്.

മലയാള സിനിമക്ക് വലിയ ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടില്‍ നിന്ന് പുതിയ ചിത്രം പ്രഖ്യാപിച്ച ആവേശത്തിലാണ് ആരാധകര്‍. അതേസമയം ജയിലറാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ മോഹന്‍ലാലിന്റെ ചിത്രം. പത്ത് മിനിട്ട് മാത്രമുള്ള മോഹന്‍ലാലിന്റെ കാമിയോ അപ്പിയറന്‍സ് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. നെല്‍സണ്‍ ദിലീപ് സംവിധാനം ചെയ്ത രജിനികാന്ത് ചിത്രത്തില്‍ കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവ രാജ്കുമാറിന്റെ കാമിയോ റോളും ചര്‍ച്ചയായിരുന്നു. വിനായകനാണ് ചിത്രത്തില്‍ വില്ലനായത്, രമ്യ കൃഷ്ണ, തമന്ന, മിര്‍, ജാക്കി ഷറോഫ്, യോഗി ബാബു തുടങ്ങിയ വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ എത്തിയത്.

മോഹന്‍ലാലിന്റേതായി പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ചിത്രം വൃഷഭ’യും, ജീത്തു ജോസഫ് ചിത്രം നേരും ചിത്രീകരണം പുരോഗമിക്കുന്നുണ്ട്. നന്ദ കിഷോറാണ് വൃഷഭയുടെ സംവിധാനം.

Content Highlight: Mohanlal priyadarshan evergreen combo reunites for new movie titled as haram