ലൂസിഫറിന് ശേഷം ഇനി ഇട്ടിമാണി; ചിത്രീകരണം തൃശ്ശൂരില്‍
Malayalam Cinema
ലൂസിഫറിന് ശേഷം ഇനി ഇട്ടിമാണി; ചിത്രീകരണം തൃശ്ശൂരില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th April 2019, 10:51 pm

കൊച്ചി: മോഹന്‍ലാല്‍ നായകനാവുന്ന പുതിയ ചിത്രം ഇട്ടിമാണി ഷൂട്ടിംങ് ഏപ്രില്‍ 25 ന് ആരംഭിക്കും. നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വെള്ളിമൂങ്ങ, ചാര്‍ലി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങി നിരവധി സിനിമകളില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചവരാണ് ജിബിയും ജോജുവും.

ചിത്രത്തില്‍ ഹണി റോസാണാ നായിക. അമേരിക്കയില്‍ അവധിക്കാലം ആഘോഷിക്കുന്ന ലാല്‍ ഈ മാസം 19 ന് തിരിച്ചെത്തും. അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ 100 കോടി ക്ലബ്ബില്‍ കയറി.

ലോക ബോക്സോഫീസില്‍ നൂറുകോടി ഗ്രോസ് കളക്ഷന്‍ കടന്നതായി സിനിമയുടെ നിര്‍മാതാക്കളായ ആശീര്‍വാദ് സിനിമാസാണ് ഫേസ്ബുക്കില്‍ കുറിച്ചത്. റിലീസ് ചെയ്ത എട്ടുദിവസത്തിനുള്ളിലാണ് ലൂസിഫര്‍ ഈ നേട്ടം കൈവരിച്ചത്.