എഡിറ്റര്‍
എഡിറ്റര്‍
മോഹന്‍ലാലും സുരേഷ് ഗോപിയും സ്റ്റാറായത് മമ്മൂട്ടി വേണ്ടെന്നുവെച്ച സിനിമകളിലൂടെ
എഡിറ്റര്‍
Sunday 30th April 2017 2:17pm

സിനിമ എന്ന് പറയുന്നത് ഭാഗ്യങ്ങളുടെ കൂടി ലോകമാണ്. സിനിമയില്‍ എത്തുന്ന എല്ലാവരും രക്ഷപ്പെടില്ല. എന്നാല്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനെപ്പോലെയും ചുരുക്കം ചിലര്‍ മാത്രം എക്കാലവും ഒരുപോലെ നില്‍ക്കും.

സിനിമയില്‍ എത്തുമെന്ന് ഒരിക്കലും കരുതാതെ സിനിമ കൈയടക്കിയവരാണ് യഥാര്‍ത്ഥത്തില്‍ ലാലും മമ്മൂട്ടിയുമെല്ലാം. ഒരൊറ്റ സിനിമ കൊണ്ട് തന്നെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്.

അത്തരത്തില്‍ വില്ലന്‍ പരിവേഷത്തിലൂടെ മലയാള സിനിമയിലെത്തി സൂപ്പര്‍സ്റ്റാര്‍ പദവിയിലെത്തിയ താരമാണ് മോഹന്‍ലാല്‍. എന്നാല്‍ മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയ രാജാവിന്റെ മകന്‍ എന്ന ചിത്രം മമ്മൂട്ടി നിരസിച്ച സിനിമയായിരുന്നു.


Dont  Miss  വിടാതെ മോദി; കാഷ്‌ലെസിലേക്ക് തന്നെ മാറണം; അവധിക്കാലത്ത് കുട്ടികള്‍ മുതിര്‍ന്നവര്‍ക്ക്  ഭീം ആപ്പ് പഠിപ്പിച്ചുകൊടുക്കണമെന്നും നിര്‍ദേശം


ചിത്രത്തിന്റെ തിരക്കഥയുമായി സംവിധായകന്‍ ആദ്യം മമ്മൂട്ടിയെ സമീപിച്ചെങ്കിലും അദ്ദേഹം എന്തുകൊണ്ടോ ആ സിനിമയില്‍ താത്പര്യം കാണിച്ചില്ല. അങ്ങെയാണ് ആ റോള്‍ മോഹന്‍ലാലിന് ലഭിക്കുന്നത്. ആ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മോഹന്‍ലാലിന് സൂപ്പര്‍സ്റ്റാര്‍ പദവി ലഭിച്ചു.

മോഹന്‍ലാലിനെ മാത്രമല്ല സുരേഷ് ഗോപിയെ താരമാക്കിയതും മമ്മൂക്ക നിരസിച്ച ചിത്രം തന്നെ. മമ്മൂട്ടി വേണ്ടെന്ന് വെച്ച ഏകലവ്യന്‍ എന്ന ചിത്രമായിരുന്നു സുരേഷ്‌ഗോപിയുടെ കരിയറിലെ വഴിത്തിരിവായത്.

Advertisement