മോഹന്‍ലാല്‍ - ബി ഉണ്ണികൃഷ്ണന്‍ ചിത്രം ഒരുങ്ങുന്നത് 18 കോടി ബഡ്ജറ്റില്‍; ഐ.എ.എസ് ഓഫീസറായി ശ്രദ്ധ ശ്രീനാഥും
Malayalam Cinema
മോഹന്‍ലാല്‍ - ബി ഉണ്ണികൃഷ്ണന്‍ ചിത്രം ഒരുങ്ങുന്നത് 18 കോടി ബഡ്ജറ്റില്‍; ഐ.എ.എസ് ഓഫീസറായി ശ്രദ്ധ ശ്രീനാഥും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th October 2020, 11:26 pm

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരുങ്ങുന്നത് 18 കോടി ബഡ്ജറ്റില്‍.
ഒരിടവേളക്ക് ശേഷം മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണ ടീം വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ പുലി മുരുകന് ശേഷം ഉദയ്കൃഷ്ണയാണ്.

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രദ്ധ ശ്രീനാഥ് ഐ.എ.എസ് ഓഫിസറായി ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. കോഹിനൂര്‍ ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം.

ദൃശ്യം 2 വിന്റെ ചിത്രീകരണത്തിന് ശേഷം നവംബറിലാണ് മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍ ചിത്രം ആരംഭിക്കുക. ആക്ഷനും കോമഡിക്കും ഒരേപോലെ പ്രാധാന്യം നല്‍കുന്നതായിരിക്കും പുതിയ ചിത്രമെന്നാണ് ബി ഉണ്ണികൃഷ്ണന്‍ നേരത്തെ പറഞ്ഞത്.

ബി. ഉണ്ണികൃഷ്ണനുവേണ്ടി ആദ്യമായിട്ടാണ് ഉദയ്കൃഷ്ണ തിരക്കഥ എഴുതുന്നത്. മോഹന്‍ലാലിനെവച്ച് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്.

വില്ലനാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. അതേസമയം മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് എന്ന സിനിമ നിര്‍മ്മിക്കുന്നതും ബി ഉണ്ണികൃഷ്ണനാണ് .

ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. മഞ്ജു വാര്യരും ,മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. നിഖില വിമലും ,സാനിയ ഇയ്യപ്പനും , ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി ,രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്കയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ബി ഉണ്ണികൃഷ്ണനും വി എന്‍ ബാബുവും ആന്റോ ജോസഫും,ചേര്‍ന്നാണ് ചിത്രം ഈ നിര്‍മ്മിക്കുന്നത്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം രാഹുല്‍ രാജാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Mohanlal B Unnikrishnan movie start November budget 18 core