ദൃശ്യം 2വിന്റെ ട്രെയ്‌ലര്‍ ചോര്‍ന്നു; ചിത്രത്തിന്റെ ആമസോണിലെ റിലീസ് തിയ്യതിയും പുറത്തുവിട്ടു
Entertainment news
ദൃശ്യം 2വിന്റെ ട്രെയ്‌ലര്‍ ചോര്‍ന്നു; ചിത്രത്തിന്റെ ആമസോണിലെ റിലീസ് തിയ്യതിയും പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th February 2021, 2:56 pm

കൊച്ചി: ദൃശ്യം 2 വിന്റെ ട്രെയ്ലര്‍ സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ അബദ്ധത്തില്‍ ആമസോണ്‍ പ്രൈം അധികൃതരില്‍ നിന്ന് ചോരുകയായിരുന്നു. ട്രെയ്‌ലര്‍ ഫെബ്രുവരി 8 ന് എത്തുമെന്നായിരുന്നു നേരത്തെ ചിത്രത്തിലെ നായകനായ മോഹന്‍ലാല്‍ അറിയിച്ചത്.

ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്ന തിയ്യതിയും ട്രെയ്ലറിനൊപ്പം പ്രഖ്യാപിക്കുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വിവരം. എന്നാല്‍ ട്രെയ്‌ലര്‍ പുറത്തുവന്നതോടെ റിലീസ് തിയ്യതിയും പുറത്താകുകയായിരുന്നു.

ഫെബ്രുവരി 19 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍, മീന, എസ്‌തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്.

മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍. ത്രില്ലര്‍ മൂഡ് പ്രേക്ഷകരില്‍ ഉണ്ടാക്കുന്നതാണ് ട്രെയ്‌ലര്‍.

2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.

ഫാമിലി ത്രില്ലര്‍ കാറ്റഗറിയിലാണ് ദൃശ്യം ഒരുക്കിയതെങ്കില്‍ ദൃശ്യം 2 ഒരു കംപ്ലീറ്റ് ഫാമിലി സിനിമ ആയിരിക്കും എന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു കൊലപാതകത്തില്‍ നിന്നും പൊലീസിനെ കബളിപ്പിച്ചുകൊണ്ട് വിദഗ്ധമായി രക്ഷപ്പെട്ട ജോര്‍ജുകുട്ടിയുടെ കഥയാണ് ദൃശ്യം സിനിമയില്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Mohanlal Amazon prime movie Drishyam 2 trailer leaked, release date also leaked