[]വ്യത്യസ്തതയെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ക്കിടയിലേക്ക് ഒരു വ്യത്യസ്ത കഥാപാത്രവുമായി മോഹന്‍ ലാല്‍ വരുന്നു..
വി.എം വിനു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് റെസ്‌ലറായ സര്‍ദാറിന്റെ വേഷത്തില്‍ മോഹന്‍ ലാല്‍ എത്തുന്നത്. []
റെസ്‌ലിങ്ങിന് ഏറെ പ്രാധാന്യം നല്‍കുന്ന ഒരു ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. 1980 കാലഘട്ടത്തിലെ ഒരു ഗ്രാമം. അവിടുത്തെ ഹാപ്പി സിങ് എന്ന് പേരുള്ള കഥാപാത്രത്തെയാണ് മോഹന്‍ ലാല്‍ അവതരിപ്പിക്കുന്നത്. കോമഡിക്കാണ് ചിത്രം പ്രാധാന്യം നല്‍കുന്നത്.
ലോക്പാല്‍ എന്ന ചിത്രത്തിലും മോഹന്‍ ലാല്‍ സര്‍ദാറിന്റെ വേഷത്തിലായിരുന്നു എത്തിയിരുന്നത്.
എന്നാല്‍ അതിലെ ചെറിയൊരു കഥാപാത്രമായിരുന്നു അത്. എന്നാല്‍ ഹാപ്പി സിങ് എന്ന മുഴുനീള കഥാപാത്രത്തെയാണ് ചിത്രത്തില്‍ ലാലേട്ടന് അവതരിപ്പിക്കാനുള്ളതെന്ന് സംവിധായകന്‍ പറയുന്നു.
പഞ്ചാബിലും ബാംഗ്ലൂരിലും വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടത്തുന്നത്.
ക്രേസി ഗോപാലന്‍, തേജാ ഭായ് ആന്‍ഡ് ഫാമിലി എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ദീപു കരുണാകരനാണ് ഈ ചിത്രത്തിന്റേയും തിരക്കഥ ഒരുക്കുന്നത്
2003 ല്‍ പുറത്തിറങ്ങിയ ബാലേട്ടന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് വി.എം വിനുവും മോഹന്‍ ലാലും ഒന്നിച്ചത്.
