എഡിറ്റര്‍
എഡിറ്റര്‍
പാര്‍ട്ടിയെ വളര്‍ത്താനായ് മോദി അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ്; പ്രതിപക്ഷം ഇപ്പോള്‍ ഒരുമിച്ചാല്‍ ബി.ജെ.പിയ കാണാന്‍ കിട്ടില്ല: ലാലു പ്രസാദ് യാദവ്
എഡിറ്റര്‍
Sunday 16th April 2017 6:43pm

 

പാറ്റ്ന: ബി.ജെ.പിയെ വളര്‍ത്തുന്നതിനായ് മോദി അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. രാജ്യം മോദിക്കല്ല പ്രധാനമന്ത്രിക്കാണ് സൗകര്യങ്ങള്‍ നല്‍കിയിരിക്കുന്നതെന്നും ലാലു പ്രസാദ് ചൂണ്ടിക്കാട്ടി.


Also read  നിനക്കറിയില്ലേ കഴിഞ്ഞ മൂന്ന് കളികളില്‍ ലെഗ്‌സ്പിന്നര്‍ക്കെതിരെ ഞാന്‍ സിക്‌സടിച്ചത് ?; മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് മാക്‌സ്‌വെല്‍; വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി


ഒഡീഷയിലെ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തോടനുബന്ധിച്ച് നടന്ന മോദിയുടെ റോഡ്ഷോയ്ക്ക് പിന്നാലെയായിരുന്നു ആര്‍.ജെ.ഡി നേതാവ് മോദി അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന ആരോപണവുമായ് രംഗത്തെത്തിയത്.

മോദിയ്ക്ക് തന്റെ പാര്‍ട്ടിക്കായ് പ്രചരണം നടത്തുന്നതിന് യാതൊരു തടസങ്ങളില്ലെന്നും എന്നാല്‍ അത് ഔദ്യോഗിക പദവികള്‍ ദുര്‍വിനിയോഗം ചെയ്താകരുതെന്നും ലാലു ചൂണ്ടിക്കാട്ടി.

‘പാര്‍ട്ടിയെ വളര്‍ത്താന്‍ അധികാരം ഉപയോഗിക്കുകയാണ് മോദി. രാജ്യം മോദിക്കല്ല സൗകര്യങ്ങള്‍ നല്‍കിയിരിക്കുന്നത് പ്രധാനമന്ത്രിക്കാണ്. അത്തരം ഔദ്യോഗിക സൗകര്യങ്ങള്‍ പാര്‍ട്ടിപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുത്’ ലാലു പറഞ്ഞു.

ബി.ജെ.പിക്കെതിരായ് പൊതുവായുള്ള സഖ്യമാണ് രംഗത്തു വരേണ്ടതെന്ന തന്റെ മുന്‍ നിലാപാട് ലാലു പ്രസാദ് വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചു. ബി.ജെ.പിക്കെതിരായ മഹാസഖ്യം കാലത്തിന്റെ ആവശ്യകതയാണെന്നും ഇപ്പോള്‍ തങ്ങള്‍ ഒരുമിച്ചാല്‍ ബി.ജെ.പിയെ എവിടെയും കാണാന്‍ കിട്ടില്ലെന്നും ലാലു പറഞ്ഞു.

Advertisement