അടച്ചുപൂട്ടാന്‍ ഒരുങ്ങി ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍; 2000ത്തോളം വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍
World News
അടച്ചുപൂട്ടാന്‍ ഒരുങ്ങി ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍; 2000ത്തോളം വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st October 2019, 5:06 pm

ദോഹ: ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നു. 2000ത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂള്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ പോവുന്ന വിവരം സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വ്യക്തമായ കാരണങ്ങള്‍ നിരത്താതെയാണ് അധികൃതര്‍ സ്‌കൂള്‍ പൂട്ടാനൊരുങ്ങുന്നത്. ഒഴിവാക്കാനാകാത്ത കാരണങ്ങളാല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്നും കുട്ടികളെ മറ്റ് സ്‌കൂളുകളില്‍ ചേര്‍ക്കണമെന്നുമാണ് അധികൃതര്‍ രക്ഷിതാക്കള്‍ക്കയച്ച സന്ദേശത്തിലുള്ളത്.

സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും ഫീസ് വര്‍ധിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുവദിച്ചാല്‍ സ്‌കൂള്‍ വീണ്ടും തുറക്കുമെന്നും അധികൃതര്‍ പറഞ്ഞതായി രക്ഷിതാക്കള്‍ വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2005ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളില്‍ പ്ലേ സ്‌കൂള്‍ തൊട്ട് പ്ലസ് ടു വരെയുണ്ട്. അടുത്ത അധ്യയന വര്‍ഷം സ്‌കൂള്‍ വീണ്ടും തുറന്നില്ലെങ്കില്‍ 2000 വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുമെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍. ജോലി നഷ്ടപ്പെടുമെന്ന പേടി അധ്യാപകര്‍ക്കുമുണ്ട്.