എഡിറ്റര്‍
എഡിറ്റര്‍
കുറച്ച് ദിവസത്തേക്ക് കൊച്ചുമക്കളുടെ പത്ര വായനയും വാര്‍ത്ത കേള്‍ക്കലും വിലക്കിയിട്ടുണ്ട്; സോളാറില്‍ യു.ഡി.എഫിനെ പരിഹസിച്ച് മന്ത്രി മണി
എഡിറ്റര്‍
Thursday 9th November 2017 10:47am


തിരുവനന്തപുരം: സോളാര്‍ അന്വേഷമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ യു.ഡി.എഫ് നേതൃത്വത്തെ പരിഹസിച്ച് വൈദ്യൂത വകുപ്പ് മന്ത്രി എം.എം മണി. കൊച്ചുമക്കളെ കുറച്ച് ദിവസത്തേക്ക് വാര്‍ത്തകള്‍ വായിക്കുന്നതില്‍ നിന്നു താന്‍ വിലക്കിയിട്ടുണ്ടെന്ന് മണി ഫേസ്ബുക്കിലൂടെ പറഞ്ഞു.


Also Read: ജയ് ഹിന്ദ് രവീ നിങ്ങള്‍ മലര്‍ന്ന് കിടന്ന് തുപ്പരുത്; നിങ്ങളെ സല്ല്യൂട്ട് ചെയ്ത നിമിഷങ്ങളോര്‍ത്ത് സൈനികര്‍ ലജ്ജിക്കുന്നുണ്ടാകും; മേജര്‍ രവിക്കെതിരെ എം എ നിഷാദ്


സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വച്ചിരുന്നു. മസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമസഭയുടെയും സര്‍ക്കാരിന്റെയും വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. വരും ദിവസങ്ങളില്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ കണ്ടെത്തലുകളാകും മാധ്യമങ്ങളില്‍ കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുക.

ഇതില്‍ ടീം സോളാര്‍ ഉടമ സരിത എസ് നായര്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണങ്ങളും വാര്‍ത്തയാകാനിടയുണ്ട് ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമര്‍ശം.

‘ഇന്ന് മുതല്‍ കുറച്ച് ദിവസത്തേക്ക് പത്രം വായനയില്‍ നിന്നും… വാര്‍ത്ത കേള്‍ക്കുന്നതില്‍ നിന്നും ഞാന്‍ എന്റെ കൊച്ചുമക്കളേ വിലക്കിയിട്ടുണ്ട്… നിങ്ങളോ ???’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.


Dont Miss: മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യനദല്ലയ്ക്ക് ഇഷ്ടം സച്ചിനെയോ കോഹ്‌ലിയെയോ അല്ല, ഈ താരത്തെയാണ്


മുന്‍ യു.ഡി.എഫ് സര്‍ക്കാരിലെ പല ഉന്നതര്‍ക്കെതിരെയും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും സരിത ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. സരിതയുടെ കത്തിലുള്ള ലൈംഗിക ആരോപണം അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കുമെന്ന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലൈംഗിക സംതൃപ്തി അഴിമതിക്കുള്ള ഉപഹാരമായി കണക്കാക്കിയാണ് നടപടി.

നേരത്തെ സഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച മുഖ്യമന്ത്രികമ്മീഷന്‍ റിപ്പോര്‍ട്ടിനെപ്പറ്റിയും കണ്ടെത്തലിനെപ്പറ്റിയും ഇതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെപ്പറ്റിയും പ്രസ്താവന നടത്തിയിരുന്നു. നാല് വാള്യങ്ങളിലായി 1073 പേജുകളിലാണ് സോളാര്‍ അന്വേഷണ റിപ്പോര്‍ട്ടുള്ളത്.

Advertisement