കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ആവേശം. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലായിരുന്നു നായകന്‍. ഫഹദിനൊപ്പം ഒരുപാട് പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ആവേശം. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലായിരുന്നു നായകന്‍. ഫഹദിനൊപ്പം ഒരുപാട് പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
അതില്‍ പ്രധാന വേഷത്തിലെത്തിയ നടനായിരുന്നു മിഥുന്‍ ജയ് ശങ്കര്‍. ബിബിന്‍ എന്ന കഥാപാത്രത്തെയാണ് മിഥുന്‍ ആവേശത്തില്‍ അവതരിപ്പിച്ചത്. സിമ്രാന്‍ – ശശികുമാര്‍ കൂട്ടുകെട്ടില്‍ ആദ്യമായി എത്തിയ ടൂറിസ്റ്റ് ഫാമിലി എന്ന തമിഴ് ചിത്രത്തിലും മിഥുന്‍ പ്രധാനവേഷത്തില്‍ അഭിനയിച്ചിരുന്നു.
ഇപ്പോള്‍ നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സിമ്രാനെയും ശശികുമാറിനെയും കുറിച്ച് പറയുകയാണ് നടന്‍. ഇരുവരും തന്നോട് ഏറ്റവും കൂടുതല്‍ സംസാരിച്ചിരുന്നത് മലയാള സിനിമകളെ കുറിച്ചായിരുന്നു എന്നാണ് മിഥുന്‍ പറയുന്നത്.

‘ശശികുമാര്‍ സാറും സിമ്രാന്‍ മാമും ഞാന്‍ ചെറുപ്പം മുതല്‍ക്കേ കാണുന്ന ആക്ടേഴ്‌സാണ്. അതിന്റെ ചെറിയൊരു ടെന്‍ഷന്‍ തുടക്ക സമയത്ത് ഉണ്ടായെങ്കിലും അവരുമായി പെട്ടെന്ന് ജെല്ലായി. അവര്‍ക്കൊപ്പമായിരുന്നു എന്റെ മിക്ക സീനുകളും.
എന്റെ അനിയന്‍ വേഷം ചെയ്ത കമലേഷായാലും ഞാനുമായി പെട്ടെന്ന് കണക്റ്റായി. സിനിമയിലെ പോലെ ഓഫ് ക്യാമറയിലും ഞങ്ങള്‍ ഫാമിലി പോലെയായിരുന്നു. ശശികുമാര്‍ സാറും സിമ്രാന്‍ മാമും ഓരോ സീനുകളിലേക്ക് നിമിഷ നേരം കൊണ്ട് മാറുന്നത് കണ്ട് അത്ഭുതപ്പെട്ടു പോയിരുന്നു.
ശശികുമാര്‍ സാര്‍ ആയാലും സിമ്രാന്‍ മാം ആയാലും എന്നോട് ഏറ്റവും കൂടുതല്‍ സംസാരിച്ചിരുന്നത് മലയാള സിനിമകളെ കുറിച്ചായിരുന്നു. മലയാളത്തില്‍ ഇറങ്ങുന്ന ഒട്ടു മിക്ക സിനിമകളും അവര്‍ കാണും.
ഒരു ദിവസം സിമ്രാന്‍ മാം മിന്നല്‍ മുരളി റീ-വാച്ച് ചെയ്തിട്ട് അതിന്റെ വിശേഷങ്ങള്‍ വന്നു സംസാരിച്ചിരുന്നു. അതുപോലെ ആവേശം അവര്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ടമുള്ള സിനിമയായത് കൊണ്ടുതന്നെ അതിലെ ഓരോ സീനുകളെക്കുറിച്ചും ഫഹദിക്കയെക്കുറിച്ചുമെല്ലാം എന്നോട് സംസാരിച്ചിട്ടുണ്ട്.
ഫഹദിക്കയുടെ ആക്ടിങ് പാറ്റേണും ഓരോ സീനുകളും പറഞ്ഞു. അതിനുവേണ്ടി എടുത്ത തയ്യാറെടുപ്പുകളെക്കുറിച്ചെല്ലാം ചോദിക്കുമായിരുന്നു. ഞങ്ങള്‍ക്കിടയിലെ പ്രധാന ചര്‍ച്ച മലയാള സിനിമയായിരുന്നു,’ മിഥുന്‍ പറയുന്നു.
Content Highlight: Mithun Jai Shankar Talks About Simran And Minnal Murali