എഡിറ്റര്‍
എഡിറ്റര്‍
‘കെ.കെ ശൈലജയുടെ ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചിട്ടില്ല’; തെറ്റായ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യുവതി
എഡിറ്റര്‍
Friday 11th August 2017 3:31pm

മട്ടന്നൂര്‍: ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഭര്‍ത്താവ് കെ.ഭാസ്‌കരന്‍ തന്നെ മര്‍ദ്ദിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി പാര്‍ട്ടി പ്രവര്‍ത്തകയായ ദലിത് യുവതി രംഗത്ത്. ചെറിയ വാക്ക് തര്‍ക്കം മാത്രമാണ് ഉണ്ടായതെന്നും പോളിംഗ് ബൂത്തില്‍ നിന്നും ഇറങ്ങിപ്പോകാന്‍ പറഞ്ഞപ്പോള്‍ വിഷമമുണ്ടായെന്നും ഷീല രാജന്‍ വ്യക്തമാക്കി.

തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ വിജയം മറയ്ക്കാനാണ് ഇത്തരം പ്രചരണങ്ങളെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞ് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.


Also Read: ‘ മലയാള സിനിമയില്‍ നിന്നും എന്നെ ഒഴിവാക്കാന്‍ ശ്രമിച്ചയാളുടെ പേര് കേട്ടപ്പോള്‍ ഞെട്ടിപ്പോയി’ ; വെളിപ്പെടുത്തലുമായി ഭാമ


മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പു നടന്ന ഇക്കഴിഞ്ഞ എട്ടിന് വൈകിട്ടു പെരിഞ്ചേരി ബൂത്തില്‍ ഓപ്പണ്‍ വോട്ടു സംബന്ധിച്ച തര്‍ക്കത്തിനിടെ ബൂത്തിലെത്തിയ കെ.ഭാസ്‌കരനോടു പോളിങ് ഉദ്യോഗസ്ഥരെപ്പറ്റി ഷീല പരാതി പറഞ്ഞിരുന്നു. ഇവിടെ വെച്ച് ഭാസ്‌കരന്‍ ഷീലയെ ചീത്ത വിളിക്കുകയും തല്ലുകയും ചെയ്‌തെന്നാണ് പരാതി.

തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടാന്‍ ഷീല ശ്രമിച്ചെങ്കിലും പാര്‍ട്ടി നേതാക്കള്‍ പിന്തിരിപ്പിച്ചു. എന്നാല്‍ പാര്‍ട്ടിക്ക് പരാതി നല്‍കുമെന്ന നിലപാടില്‍ ഷീല ഉറച്ചുനിന്നു. മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനും സി.പി.ഐ.എം ഏരിയാ കമ്മിറ്റി അംഗവുമാണ് ഭാസ്‌കരന്‍.

Advertisement