എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
malayalam movie
ഹനീഫ് അദേനിയുടെ മിഖായേലായി നിവിന്‍ പോളി; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday 12th July 2018 9:29pm

കൊച്ചി: അബ്രഹമിന്റെ സന്തതികളുടെ വന്‍ വിജയത്തിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനാവുന്നു. മിഖായേല്‍ എന്ന് പേരിട്ട ചിത്രത്തിന്റെ ടെറ്റില്‍ പോസ്റ്റര്‍ ഇന്ന് പുറത്തുവിട്ടു.

നിവിന്‍ തന്നെയാണ് ഫേസ്ബുക്ക് വഴി ടൈറ്റില്‍ പുറത്തുവിട്ടത്. ആന്റോ ജോസഫാണ് മിഖായേലിന്റെ നിര്‍മ്മാതാവ്.


Also Read സ്‌റേറജില്‍ ആടിപ്പാടി ഐശ്വര്യ റായ് ; ഫന്നേ ഖാന്‍ ‘മൊഹബത്’ ഏറ്റെടുത്ത് ആരാധകര്‍

ഫാമിലി ത്രില്ലര്‍ മൂഡില്‍ ബിഗ് ബജറ്റ് ചിത്രമാകും ഹനീഫ് അദേനി ഒരുക്കുന്നത്.സിനിമയുടെ ഭൂരിഭാഗം ഭാഗവും വിദേശത്തായിരിക്കും ചിത്രീകരിക്കുക.

ഹനീഫിന്റെ ആദ്യ രണ്ട് ചിത്രങ്ങളും പോലെ മിഖായേലും ആക്ഷനും സ്റ്റൈലുമൊക്കെ നിറഞ്ഞ ചിത്രമായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയും ഗീതുമോഹന്‍ദാസിന്റെ മൂത്തോനുമാണ് നിവിന്‍ പോളിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.

Advertisement