എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Bolly Wood
സ്‌റേറജില്‍ ആടിപ്പാടി ഐശ്വര്യ റായ് ; ഫന്നേ ഖാന്‍ ‘മൊഹബത്’ ഏറ്റെടുത്ത് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday 12th July 2018 12:28am

പുതിയ ചിത്രമായ ഫന്നേ ഖാനില്‍ ബേബി സിങ്ങായി  ആടിത്തകര്‍ത്ത് ഐശ്വര്യ റായ്. ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ഫന്നേ ഖാനിലെ പുറത്തിറങ്ങിയിരിക്കുന്ന ആദ്യഗാനമായ മൊഹബതിലാണ് ഐശ്വര്യയുടെ മിന്നും പ്രകടനം.

സുനന്ദി ചൗഹാന്‍ ആലപിച്ചിരിക്കുന്ന ഗാനവുമായിട്ടാണ് അതുല്‍ മഞ്ജരേക്കറിന്റെ ഫന്നേ ഖാനില്‍ ഐശ്വര്യ എത്തിയിരിക്കുന്നത്. സൂപ്പര്‍ സെന്‍ഷേനായ ബേബി സിങ് എന്ന അതിസുന്ദരിയായ ഗായികയായാട്ടാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്.


Read Also  : Fault in Our Stars ഹിന്ദി റീമേക്ക് ഷൂട്ടിംഗ് ആരംഭിച്ചു; പോസ്റ്ററില്‍ രജനീകാന്ത് മുഖംമൂടിയുമായി സുശാന്ത് സിങ്


വിവിധ സ്റ്റേജുകളില്‍ ആര്‍പ്പുവിളിക്കുന്ന ആരാധകര്‍ക്കു മുന്നില്‍ പാടിതകര്‍ക്കുന്ന ബേബി സിങായിട്ടാണ് ഐശ്യര്യ പാട്ടിലുടനീളം പ്രത്യക്ഷപ്പെടുന്നത്.

ലോകപ്രശസ്ത നൃത്തസംവിധായകനായ ഫ്രാങ്ക് ഗാട്‌സണ്‍ ജൂനിയറാണ് ചിത്രത്തിലെ രണ്ടു പാട്ടുകള്‍ക്കു കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. ജെന്നിഫര്‍ ലോപ്പസ്, ബിയോണ്‍സ്, റിഹാന എന്നിവരുടെ മ്യൂസിക് വീഡിയോകളില്‍ കൊറിയോഗ്രഫി ചെയ്ത ഡാന്‍സറാണ് ഫ്രാങ്ക്.


Read Also : ‘ആരെങ്കിലുമൊക്കെ എഴുതിയ വാചകങ്ങള്‍ കാണാതെ പഠിച്ചു പറഞ്ഞു സ്‌ക്രീനില്‍ ഹീറോകളാകുന്നവര്‍ സീറോകള്‍ മാത്രം’; മോഹന്‍ലാലിനെതിരെ ഡോ. ബിജു


ഫന്നേ ഖാനില്‍ നായകനായി എത്തുന്നത് അനില്‍ കപൂറാണ്. ഐശ്വര്യ റായിയും അനില്‍ കപൂറും 17 വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്ന ചിത്രമാണ് ഫന്നേ ഖാന്‍. ദേശീയ അവാര്‍ഡ് ജേതാവ് രാജ്കുമാര്‍ റാവും ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നൂണ്ട്.

Advertisement