മലയാളിയുടെ ആര്‍ത്തവ അശുദ്ധി'കാലം'; 1950 മുതല്‍ 2035 വരെ
FB Notification
മലയാളിയുടെ ആര്‍ത്തവ അശുദ്ധി'കാലം'; 1950 മുതല്‍ 2035 വരെ
ബിന്ദു കുന്ദനി
Friday, 26th October 2018, 10:27 am

ആര്‍ത്തവ അശുദ്ധി

1950-വീടിനു പുറത്തു താമസിക്കണം , പായയില്‍ കിടക്കണം , പായ കഴുകണം

1960- വീടിനുള്ളില്‍ മുറിയില്‍ അടച്ചിരിക്കണം, പായ കഴുകണം

1970- വീട്ട് ജോലിചെയ്യാം പക്ഷെ ഭക്ഷണം പാകം ചെയ്യരുത് ക്ഷേത്രത്തില്‍ പോകരുത് വിളക്ക് കൊളുത്തരുത് , ഭര്‍ത്താവിന്റെ കിടക്കയില്‍ കിടക്കരുത് , വേറെ കിടക്കയില്‍ കിടക്കാം ..കിടക്ക കഴുകണ്ട ബെഡ്ഷീറ്റ് കഴുകണം

1980-. പാചകം ചെയ്യാം പക്ഷെ മറ്റെല്ലാം മുമ്പത്തെപോലെ തുടരണം

1990-. ഭര്‍ത്താവിന്റെ കിടക്കയില്‍ കിടക്കാം പക്ഷെ ബെഡ്ഷീറ്റ് മാറ്റണം, പക്ഷെ ഈശ്വര കാര്യങ്ങളില്‍ തൊട്ടശുദ്ധമാക്കരുത്

2000 -ബെഡ്ഷീറ്റ് മാറ്റിയിട്ടു 5 ദിവസം ആയുള്ളൂ ഞായറാഴ്ച അല്ലെ പതിവായി മാറ്റുന്നത് ആ പതിവ് മതി ആര്‍ത്തവം ആണെങ്കിലും ഷീറ്റ് 5 ദിവസത്തില്‍ കഴുകന്‍ വയ്യ പക്ഷെ ഈശ്വര കാര്യങ്ങളില്‍ തൊട്ടശുദ്ധമാക്കരുത്

2010- മോളെ chums ഒന്നും സാരല്യ പബ്ലിക് എക്‌സാം ആണ് അമ്പലത്തില്‍ പോയില്ലെങ്കിലും പൂജാമുറിക്ക് പുറത്ത് നിന്ന് പ്രാര്‍ത്ഥിച്ചോളു പക്ഷെ പരീക്ഷക്ക് വേണ്ടി നടത്തിയ പ്രത്യേകം പൂജയുടെ പ്രസാദം തൊട്ടോളു

2020- മോളെ എന്‍ട്രന്‍സ് എക്‌സാം ആണ് സരസ്വതി നമോസ്തുഭ്യം സരസ്വതിയുടെ മുന്നില്‍ ഇരുന്ന് ജപിക്കാനാ തിരുമേനി പറഞ്ഞത് .. Chums കാര്യാക്കണ്ട പൂജാമുറിയില്‍ കയറിക്കോളൂ ജപിച്ചിട്ട് പരീക്ഷക്ക് പോയാല്‍ മതി

2025- ഡോക്ടര്‍ പറഞ്ഞത് chums ഉണ്ടാവാന്‍ .000001% ചാന്‍സ് ഉള്ളു എന്ന് പക്ഷെ കല്യാണ ദിവസം തന്നെ വന്നു .. ഇനിയിപ്പോ അമ്പലത്തിലാ കല്യാണം എന്ന് വച്ച് ഇത്ര പേരെ വിളിച്ച് സദ്യ ഒരുക്കിയ കല്യാണം മാറ്റി വക്കാന്‍ വയ്യ കല്യാണം അമ്പലത്തില്‍ തന്നെ നടക്കട്ടെ

2035- മോന്‍ : അമ്മെ പണ്ട് chums ഉണ്ടാവുമ്പോള്‍ അമ്പലത്തില്‍ പോകരുതെന്ന് ആചാരം ഉണ്ടായിരുന്ന് ഭാരതത്തിലെ അനാചാരങ്ങള്‍ എന്ന് ഹൈന്ദവ സംഘത്തിന്റെ ബുക്കില്‍ കണ്ടല്ലോ അമ്മക്കറിയോ ? ..

അമ്മ: അതെ മോനെ അമ്മ കോളേജില്‍ പഠിക്കുമ്പോള്‍ അമ്മ ശബരിമല ലഹളയില്‍ ഒക്കെ പങ്ക് എടുത്തിരുന്നു ഇപ്പൊ ആലോചിക്കുമ്പോള്‍ മണ്ടത്തരം ആയിരുന്നുന്ന് മനസ്സിലായി .. മോന്‍ ഇതൊന്നും പുറത്ത് പറയരുത് ട്ടോ ..

മോന്‍ : നാണക്കേട് .. ഇതൊക്കെ പുറത്തറിഞ്ഞാല്‍ എന്റെ ഇമേജ് എന്താവും ഷെയിം ഓണ്‍ യു മോം