പാതിരക്കാറ്റ് എന്ന സിനിമ തന്റെ ജീവിത കഥയാണെന്ന അരോപണവുമായി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്ത് അന്തരിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹനാസ്. മെഹനാസ് മെഹ്നു എന്ന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അയാള്‍ വീഡിയോ പങ്കുവെച്ചത്. നജീബ് മടാവൂരാണ് പാതിരക്കാറ്റ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
തന്റെ ജീവിതം കണ്ടാണ് സിനിമയുടെ കഥ എഴുതിയിരിക്കുന്നതെന്ന് സംവിധാനയകന്‍ തന്നെയാണ് തന്നോട് പറഞ്ഞതെന്നും തന്റെ ജീവിതത്തില്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്നും ഇനിയും വേദനിപ്പിക്കരുത് എന്നുമാണ് മെഹ്നാസ് വീഡിയോയിലൂടെ പറയുന്നത്. റിഫയുടെ മരണത്തെ തുടര്‍ന്ന് അന്വേഷണം നേരിടുന്ന വ്യക്തിയാണ് മെഹ്നാസ്.
