ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും അധികം ഫോളോവേഴ്സുള്ള പത്ത് ഇന്ത്യന്‍ നടിമാര്‍ ആരൊക്കെ?
Entertainment news
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും അധികം ഫോളോവേഴ്സുള്ള പത്ത് ഇന്ത്യന്‍ നടിമാര്‍ ആരൊക്കെ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 23rd February 2023, 4:26 pm

സിനിമാ ഇന്‍ഡസ്ട്രി പൊതുവില്‍ പുരുഷ കേന്ദ്രീകൃതമാണെന്നത് വലിയ യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ നടിമാര്‍ കഴിഞ്ഞിട്ടെ നടന്മാര്‍ക്ക് സ്ഥാനമുള്ളു. അതായത് ഇന്ത്യയില്‍ നടന്മാരേക്കാള്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ നടിമാരാണ് മുന്നിലുള്ളത്. ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള ഇന്ത്യയിലെ സിനിമാ താരങ്ങളെ നോക്കുമ്പോള്‍ അതില്‍ ഏഴ് നടിമാര്‍ക്ക് ശേഷമാണ് നടനായ അക്ഷയ് കുമാര്‍ വരുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും അധികം ഫോളോവേഴ്സുള്ള പത്ത് ഇന്ത്യന്‍ നടികള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് പ്രിയങ്ക ചോപ്രയാണ്. 85.2 മില്യണ്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സാണ് പ്രിയങ്ക ചോപ്രക്കുള്ളത്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ നടി കൂടിയാണ് പ്രിയങ്ക. ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളില്‍ ഒരാളായി ടൈം, ഫോബ്‌സ്, ബി.ബി.സി തുടങ്ങിയവ പുറത്തുവിട്ട സ്ത്രീകളുടെ പട്ടികയില്‍ പ്രിയങ്ക ചോപ്ര ഇടം നേടിയിട്ടുണ്ട്. ലോകവേദികളിലും ഹോളിവുഡ് സിനിമകളിലും നിറസാന്നിദ്യമാണ് പ്രിയങ്ക ചോപ്ര.

രണ്ടാമതായി ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള നടി ശ്രദ്ധ കപൂറാണ്. 78.3 മില്യണ്‍ ഫോളോവേഴ്‌സാണ് താരത്തിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഫോബ്‌സ് പുറത്ത് വിട്ട സ്ത്രീകളുടെ പട്ടികയില്‍ ശ്രദ്ധ കപൂറും ഉണ്ട്. 2010ലാണ് ശ്രദ്ധ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ ആഷിഖി 2 ശ്രദ്ധയുടെ കരിയറില്‍ ബ്രേക്ക് ത്രൂ ആയ ചിത്രമാണ്.

ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ മൂന്നാമത് നില്‍ക്കുന്ന നടിയാണ് ആലിയ ഭട്ട്. 75.2 മില്യണ്‍ ഫോളോവേഴ്‌സാണ് താരത്തിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ നടിമാരില്‍ ഒരാളും കൂടിയാണ് ആലിയ. 2012ല്‍ കരണ്‍ ജോഹര്‍ പ്രധാന വേഷത്തിലെത്തിയ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി നായികയായി എത്തിയത്. റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് ആലിയയുടെ അടുത്ത ചിത്രം.

നാലാമതായി ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ളത് ദീപിക പദുക്കോണിനാണ്. 72. 2 മില്യണ് ഫോളോവേര്‍സാണ് ദീപിക പദുക്കോണിനുള്ളത്. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയില്‍ ദിപികയും ഉണ്ട്. പത്താനാണ് താരത്തിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം. സംഘപരിവാര്‍ ചിത്രം ബോയ്‌കോട്ട് ചെയ്യാനുണ്ടായ കാരണം ദീപിക ധരിച്ച വസ്ത്രത്തെ ചൊല്ലിയായിരുന്നു. എന്നാല്‍ ശക്തമായ തന്റെ നിലപാട് തുറന്ന് പറയാന്‍ ഭയപ്പെടാത്ത വ്യക്തിത്വമാണ് ദീപികയുടേത്. അതുകൊണ്ട് തന്നെ ദീപികയുടെ ചിത്രങ്ങള്‍ക്ക് ഇതിന് മുമ്പും ബോയ്‌കോട്ട് ഭീഷണിയുണ്ടായിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ അഞ്ചാമതായുള്ള താരം കത്രീന കെഫാണ്. 70.8 മില്യണ്‍ ഫോളോവേര്‍സാണ് കത്രീനക്കുള്ളത്. 2003ലാണ് കത്രീന സിനിമയിലേക്ക് എത്തിയത്. യഷ് രാജ് സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായുള്ള ചിത്രങ്ങളായ ഏക് താ ടൈഗര്‍, ടൈഗര്‍ സിന്ദാ ഹേ തുടങ്ങിയ ചിത്രങ്ങളിലെല്ലാം കത്രീനയും പ്രധാന വേഷത്തിലെത്തിയിരുന്നു. ടൈഗര്‍ ത്രീയിലും താരം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആറാമതായി ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള ഇന്ത്യ ജാക്വലിന്‍ ഫെര്‍ണാണ്ടസാണ്. 65.4 മില്യണ്‍ ഫോളോവേര്‍സാണ് താരത്തിനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. ഏഴാമതായി ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ളത് അനുഷ്‌ക ശര്‍മക്കാണ്. 62.4 മില്യണ്‍ ഫോളോവേര്‍സാണ് അനുഷ്‌കക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.

ഉര്‍വ്വശി റൗട്ടേലയാണ് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സില്‍ എട്ടാമതായി നില്‍ക്കുന്ന താരം. 62.3 മില്യണ്‍ ഫോളോവേഴ്‌സാണ് ഉര്‍വശിയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. 56. 7 മില്യണ്‍ ഫോളോവേഴ്‌സുള്ള ദിഷ പടാനിയാണ് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ഒമ്പതാമത്തെ സ്ഥാനത്ത് നില്‍ക്കുന്നത്. സണ്ണി ലിയോണാണ് പത്താമതായി ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള നടി. 54.5 മില്യണ്‍ ഫോളോവേഴ്‌സാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്.

content highlight: top 10 most followed Indian actresses on Instagram