കന്നട സിനിമകളിലൂടെയും മലയാള സിനിമകളിലൂടെയും ശ്രദ്ധേയമായ നടിയാണ് മേഘ്‌ന രാജ്. യക്ഷിയും ഞാനും എന്ന വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാള സിനിമ ലോകത്തേക്ക് കടന്ന് വരുന്നത്.
മേഘ്നയുടെ പങ്കാളിയായിരുന്നു അന്തരിച്ച കന്നട സൂപ്പര്‍താരം ചിരഞ്ജീവി സര്‍ജ. ചിരഞ്ജീവി സര്‍ജയുടെ ആഗ്രഹം സാധിക്കാന്‍ വേണ്ടിയാണ് താന്‍ സിനിമ നിര്‍മാണം ആരംഭിച്ചതെന്ന് മേഘ്‌ന രാജ് പറയുന്നു. താനും ചിരഞ്ജീവിയും സുഹൃത്തും സംവിധായകനുമായ പന്നഗയും ചേര്‍ന്നാണ് നിര്‍മാണ കമ്പനി തുടങ്ങാന്‍ ആലോചിച്ചതെന്നും എന്നാല്‍ അവസാനഘട്ട ഒരുക്കങ്ങള്‍ക്കിടയിലാണ് അദ്ദേഹം മരിച്ചതെന്നും മേഘ്‌ന പറഞ്ഞു.
ചിരഞ്ജീവി സര്‍ജ കന്നടയില്‍ ചെയ്തതെല്ലാം മാസ് സിനിമകള്‍ ആയിരുന്നുവെന്നും അതില്‍ നിന്ന് മാറി മലയാളത്തില്‍ ഫഹദ് ഫാസിലൊക്കെ ചെയ്യുന്നത് പോലെ കഥക്ക് പ്രാധാന്യം നല്‍കുന്ന സിനിമകള്‍ ചെയ്യാന്‍ ചിരഞ്ജീവി സര്‍ജ ആഗ്രഹിച്ചിരുന്നുവെന്നനും മേഘ്‌ന രാജ് കൂട്ടിച്ചേര്‍ത്തു.
‘ചിരുവിന്റെ പഴയൊരു മോഹം സാധിക്കാന്‍ വേണ്ടിയാണ് ഞാന്‍ സിനിമ നിര്‍മാണത്തിലേക്ക് ഇറങ്ങിയത്. ചിരുവും ഞാനും ഞങ്ങളുടെ കുട്ടിക്കാലം മുതലേയുള്ള സുഹൃത്തായ പന്നഗയും ചേര്‍ന്ന് സിനിമ നിര്‍മാണ കമ്പനി തുടങ്ങാന്‍ നേരത്തേ ആലോചിച്ചിരുന്നു.
ചിരു കന്നടയില്‍ ചെയ്തതെല്ലാം മാസ് സിനിമകളാണ്.
ചിരു കന്നടയില്‍ ചെയ്തതെല്ലാം മാസ് സിനിമകളാണ്. കന്നട സിനിമയുടെ സ്വഭാവവും ഏതാണ്ട് അങ്ങനെ തന്നെ. അതില്‍ നിന്നു മാറി, കഥക്ക് പ്രാധാന്യമുള്ള, മലയാളത്തില്‍ ഫഹദ് ഫാസിലൊക്കെ ചെയ്യുന്നതു പോലുള്ള സിനിമകള്‍ ചെയ്യാനായിരുന്നു പ്ലാന്‍.
പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുന്നതിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ വരെ പൂര്‍ത്തിയായിരുന്നതാണ്. പക്ഷേ, എല്ലാം മാറി മറിഞ്ഞത് പെട്ടെന്നല്ലേ. ഈയിടെ ചിരുവിന്റെ ആ സ്വപ്നം പന്നഗ ഓര്‍മിപ്പിച്ചു. കന്നടയില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള സിനിമയാണ് ആദ്യം നിര്‍മിച്ചത്,’ മേഘ്ന രാജ് പറയുന്നു.