മലയാളത്തിലെ ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല, ഇന്നും അതിന് സാധിച്ചിട്ടില്ല: മീര അനിൽ
Entertainment
മലയാളത്തിലെ ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല, ഇന്നും അതിന് സാധിച്ചിട്ടില്ല: മീര അനിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th June 2025, 8:54 pm

അവതാരികയായി പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച വ്യക്തിയാണ് മീര അനിൽ. കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെയാണ് മീര പ്രശസ്തയായത്. ഇപ്പോൾ തൻ്റെ കുട്ടിക്കാലത്തെ ഒരു സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് മീര.

തന്നെ പാട്ട് പഠിപ്പിക്കാനായിട്ട് സിനിമാനടൻ ജഗന്നാഥ വർമയുടെ അടുത്തേക്ക് കൊണ്ടുപോയെന്നും അന്ന് പാട്ട് പാടിയാൽ അമ്പത് വെള്ളിയായിരുന്നുവെന്നും മീര പറയുന്നു.

എന്നാൽ താൻ പാട്ട് പാടി നിർത്തുന്നതിന് മുമ്പ് തന്നെ തന്നോട് പാട്ട് നിർത്താൻ അദ്ദേഹം പറഞ്ഞെന്നും തന്നെക്കൊണ്ട് പാട്ട് പാടാൻ കൊള്ളില്ലെന്നും സൗണ്ട് വളരെ മോശമാണെന്ന് പറഞ്ഞുവെന്നും പറഞ്ഞു.

താൻ ഒരുപാട് പാട്ട് പാടിയിട്ടുണ്ടെങ്കിലും ഇന്നുവരെ പാട്ട് പാടിയിട്ടില്ലെന്നും അന്ന് മനസിനേറ്റ മുറിവ് ഇപ്പോഴും അതുപോലെ തന്നെയുണ്ടെന്നും മീര പറഞ്ഞു.

തൻ്റെ അച്ഛനെ മാറ്റിനിർത്തി അദ്ദേഹത്തിന് അക്കാര്യം പറയാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിങ്ക് പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു മീര.

‘എന്റെ അച്ഛന്‍ എന്നെ പാട്ട് പഠിപ്പിക്കാനായിട്ട് ജഗന്നാഥനെന്ന് പറയുന്ന മലയാള സിനിമയിലെ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ മുന്നില്‍ കൊണ്ടിരുത്തി.

ഒരു പാട്ട് പാടിയതിന് അമ്പത് വെള്ളിയായിരുന്നു. എനിക്ക് തോന്നുന്നു ആ വെള്ളിയെല്ലാം കൂടി തൂക്കിവിറ്റിരുന്നെങ്കില്‍ പോലും എനിക്കൊരു വെള്ളിക്കട തുടങ്ങാമായിരുന്നു.

പക്ഷെ അതിന്റെ പ്രശ്‌നമെന്താണെന്ന് വെച്ചാല്‍ പാട്ട് കഴിയുന്നതിന് മുമ്പ് തന്നെ പുള്ളി കൈ കാണിച്ചു നിര്‍ത്തിക്കൊള്ളാന്‍ പറഞ്ഞു.

എന്റെ മുന്നിലിരുന്ന് തന്നെ പുള്ളി പറഞ്ഞു ‘ഈ കുട്ടിയെക്കൊണ്ട് പാടാന്‍ പറ്റത്തില്ല. ഈ കുട്ടിയുടെ സൗണ്ട് വളരെ മോശമാണ്. പാട്ടിന് വേണ്ടിയൊന്നും സാറ് കൊണ്ടുനടക്കേണ്ട. നിങ്ങളുടെ സമയം പോകും എന്നേയുള്ളു’ എന്ന്.

ഞാനും അച്ഛനും വീട് വരെ എത്തുന്നതിന് മുമ്പ് ഒന്നും മിണ്ടിയില്ല. പക്ഷെ ഇന്ന് വരെ ഇത്രയും വലിയ സ്റ്റേജ് ഒക്കെ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഞാനൊരു പാട്ട് പാടിയിട്ടില്ല. കാരണം അന്ന് എവിടെയോ കുഞ്ഞുമനസിനേറ്റ മുറിവിന്റെ ഉണങ്ങാത്ത ഒരു ചെറിയ നീറ്റല്‍ ഇവിടെ കിടപ്പുണ്ട്. എന്റെ അച്ഛനെ മാ​റ്റി നിർത്തി അദ്ദേഹത്തിന് പറയാമായിരുന്നു,’ മീര അനിൽ പറയുന്നു,’ മീര അനിൽ പറയുന്നു.

Content Highlight: Meera Anil Talking about her Childhood Trauma