ആ നടിയാണ് ഫീമെയില്‍ ഫ്രണ്ട്ഷിപ്പിനെ കുറിച്ചുള്ള എന്റെ തെറ്റിദ്ധാരാണ മാറ്റിയത്: മീനാക്ഷി രവീന്ദ്രന്‍
Entertainment
ആ നടിയാണ് ഫീമെയില്‍ ഫ്രണ്ട്ഷിപ്പിനെ കുറിച്ചുള്ള എന്റെ തെറ്റിദ്ധാരാണ മാറ്റിയത്: മീനാക്ഷി രവീന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd June 2025, 10:35 am

അവതാരികയായി കരിയര്‍ ആരംഭിച്ച് മലയാള സിനിമയിലേക്കെത്തിയ നടിയാണ് മീനാക്ഷി രവീന്ദ്രന്‍. മഴവില്‍ മനോരമയിലെ ഉടന്‍ പണമെന്ന പരിപാടിയിലൂടെയാണ് മീനാക്ഷി അവതാരകയായി എത്തിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത തട്ടുംപുറത്ത് അച്യുതന്‍ എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ അഭിനയജീവിതം ആരംഭിച്ചു. മാലിക് എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെ മകളായി അഭിനയിച്ചത് ശ്രദ്ധേയമായി. പിന്നീട് പ്രേമലുവിലും അഭിനയിച്ചു.

ഇപ്പോള്‍ ഫീമെയില്‍ ഫ്രണ്ട്ഷിപ്പിനെ കുറിച്ച് സംസാരിക്കുകയാണ് മീനാക്ഷി. സ്ത്രീകള്‍ തമ്മിലുള്ള സൗഹൃദം വളരെ മനഹോരമാണെന്ന് മീനാക്ഷി പറയുന്നു. തനിക്ക് ചെറുപ്പത്തില്‍ ആണ്‍ സുഹൃത്തുക്കളാണ് കൂടുതലും ഉണ്ടായിരുന്നതെന്നും പെണ്‍കുട്ടികള്‍ തമ്മിലുള്ള സൗഹൃദം ഒരു പ്രശ്‌നമായിട്ടാണ് താന്‍ കണ്ടിരുന്നതെന്ന് മീനാക്ഷി പറയുന്നു.

ചെറുപ്പത്തില്‍ തന്റെ കൂടെയുണ്ടായിരുന്ന കുറച്ച് സുഹൃത്തുക്കളുമായി ഒരു ചെറിയ പ്രശ്‌നം ഉണ്ടായിരുന്നപ്പോളാണ് തനിക്ക് അത്തരമൊരു തോന്നലുണ്ടായതെന്നും അവര്‍ പറയുന്നു. എന്നാല്‍ അങ്ങനെ ഒന്നും ഇല്ലെന്നും ഒരു പ്രായം കഴിഞ്ഞാലെ നമുക്ക് അത് മനസിലാകുകയുള്ളുവെന്നും അവര്‍ പറഞ്ഞു. ഫീമെയില്‍ ഫ്രണ്ട്ഷിപ്പിനെ കുറിച്ചുള്ള തന്റെ ഇമേജ് മാറ്റിയത് ആന്‍ ജമീലയാണെന്നും തങ്ങളുടെ സൗഹൃദത്തിന് ശേഷമാണ് ഫീമെയില്‍ ഫ്രണ്ട്ഷിപ്പ് എത്ര മനോഹരമാണെന്ന് താന്‍ തിരിച്ചറിഞ്ഞതെന്നും മീനാക്ഷി കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ഫീമെയില്‍ ഫ്രണ്ട്ഷിപ്പ് വളരെ പ്യൂവറും മനോഹരവുമാണ്. ചെറുപ്പത്തിലൊക്കെ ആണ്‍ സുഹൃത്തുക്കളായിരുന്നു കൂടുതലും. ആ സമയത്ത് എന്റെ കൂടെയുണ്ടായിരുന്ന കുറച്ച് ഫീമെയില്‍ ഫ്രണ്ട്‌സ് ഉണ്ട്. എല്ലാവരുമായിട്ടൊക്കെ നമ്മള്‍ ഒത്തുപോകണമെന്ന് ഇല്ലല്ലോ. അന്ന് സുഹൃത്തുക്കളായിരുന്നവര്‍ ഉണ്ട്. എനിക്ക് അവരോട് പ്രശ്‌നമൊന്നും ഇല്ല. എന്നോട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന കൂട്ടുകാര്‍ ഉണ്ട്. അന്ന് എന്റെ ചെറിയ പ്രായത്തില്‍ ഒരു പൊട്ട ബുദ്ധിക്ക് എനിക്ക് തോന്നിയിരുന്നത് ഫീമെയില്‍ ഫ്രണ്ട്ഷിപ്പ് ഭയങ്കര പ്രശ്‌നമാണ് എന്ന് ആണ്‍സുഹൃത്തുക്കളാണ് എപ്പോഴും അടിപൊളി എന്ന് മറ്റുള്ളവര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

പക്ഷേ അല്ല. നമുക്ക് ഒരു പ്രായം കഴിയുമ്പോള്‍ അത് മനസിലാകും. പിന്നെ എല്ലാം ഓരോരുത്തരെയും ആശ്രയിച്ച് ഇരിക്കും. പെണ്‍ സുഹൃത്തുക്കള്‍ നമ്മളെ പറ്റിക്കും, അവര്‍ ഭയങ്കര പ്രശ്‌നമാണ്, മെയില്‍ ഫ്രണ്ട്‌സാണ് നമുക്ക് സപ്പോര്‍ട്ട് അങ്ങനെ ഒന്നും ഇല്ല. ഞാനും ആനും അങ്ങനെ ചീസിയായിട്ടൊന്നും സംസാരിക്കാറില്ല (ചിരി). പക്ഷേ ഞങ്ങള്‍ക്കറിയാം ഞങ്ങള്‍ക്ക് പരസ്പ്പരം എത്രത്തോളം ഇഷ്ടമാണെന്ന്. ഞാനും അവളും തമ്മിലൊരു സൗഹൃദം വന്നതിന് ശേഷമാണ് ഒരു ഫീമെയില്‍ ഫ്രണ്ട്ഷിപ്പ് എത്ര മനോഹരമാണെന്ന് എനിക്ക് മനസിലാകുന്നത്. ശരിക്കും എനിക്ക് ആ ഒരു ഇമേജ് മാറ്റിയത് ഞങ്ങളുടെ ഫ്രണ്ട്ഷിപ്പാണ്,’മീനാക്ഷി പറയുന്നു.

Content highlight: Meenakshi talks about female friendship