ഞാനും രജനി സാറുമായുള്ള കോമ്പോ ഇഷ്ടമുള്ളതുകൊണ്ട് ഒരു സിനിമ ഒഴിവാക്കി: മീന
Film News
ഞാനും രജനി സാറുമായുള്ള കോമ്പോ ഇഷ്ടമുള്ളതുകൊണ്ട് ഒരു സിനിമ ഒഴിവാക്കി: മീന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th February 2024, 8:38 pm

രജനികാന്ത് നായകനായ പടയപ്പ എന്ന സിനിമയിൽ അഭിനയിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നെന്ന് നടി മീന. അതിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായതുകൊണ്ടാണ് താൻ ചെയ്യാമെന്ന് ആഗ്രഹിച്ചതെന്ന് മീന പറഞ്ഞു. പക്ഷെ താനും രജിനികാന്തുമായുള്ള കോമ്പോ എല്ലാവർക്കും ഇഷ്ടമായിരുന്നെന്നും അങ്ങനെ പോസിറ്റീവ് ആയിട്ടുള്ള പെയർ നെഗറ്റീവ് കഥാപാത്രം ചെയ്യുമ്പോൾ എങ്ങനെ ഉണ്ടാവും എന്ന ഡൗട്ട് ഉണ്ടായിരുന്നെന്നും മീന കൂട്ടിച്ചേർത്തു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘തമിഴിൽ എനിക്ക് പടയപ്പ സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. അതിൽ നെഗറ്റീവ് ക്യാരക്ടർ ആയതുകൊണ്ട് മാത്രമാണ് അത് ചെയ്യാൻ ആഗ്രഹിച്ചത്. പക്ഷേ നിർഭാഗ്യവശാൽ ഞാൻ രജിനി സാറുമായി അന്ന് ഒരുപാട് പോസറ്റീവ് ഷെഡ് ഉള്ള പടങ്ങൾ ചെയ്തിരുന്നു. എല്ലാം വളരെ പോസിറ്റീവ് ക്യാരക്ടേഴ്സ് ആണ്. അതുപോലെ അവിടെ ഉള്ളവർ എല്ലാവരും ഞങ്ങളുടെ ജോഡിയെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു.

മലയാളത്തിൽ ഞാനും ലാലേട്ടനും പോലെ തമിഴിൽ ഞാനും രജിനി സാറും തമ്മിലുള്ള കോമ്പോ എല്ലാവർക്കും ഇഷ്ടമായിരുന്നു. അത്രയും പോസിറ്റീവ് ആയിട്ടുള്ള ഒരു പെയർ ഇങ്ങനെ ഒരു നെഗറ്റീവ് ഷേഡുള്ള ക്യാരക്ടർ ചെയ്യുമ്പോൾ എങ്ങനെ ഉണ്ടാവും എന്ന ഡൗട്ട് ഉണ്ടായിരുന്നു.

അവർ വന്ന് ചോദിച്ചപ്പോൾ എനിക്ക് വളരെ സന്തോഷമായി. ഞാൻ പറഞ്ഞു ഓക്കെ ചെയ്യാം എന്ന്. അപ്പോൾ അമ്മ പറഞ്ഞു ഇത് ശരിയാവുമോ തമിഴിൽ ചെയ്താൽ എന്ന ചോദ്യ ചിഹ്നം വന്നും. എല്ലാവർക്കും ആ ഒരു ചോദ്യചിഹ്നം വന്നു കഴിഞ്ഞിരുന്നു. എന്തോ ആ മൂവി ഞാന് തമിഴിൽ മിസ് ചെയ്തു,’ മീന പറഞ്ഞു.

ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് മീന. 1982ല്‍ നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയിലൂടെയാണ് താരം സിനിമാരംഗത്തേക്കെത്തിയത്. പിന്നീട് 45ഓളം സിനിമകളില്‍ താരം ബാലതാരമായി അഭിനയിച്ചു. 1990ല്‍ നവയുഗം എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായും അരങ്ങേറി. 40 വര്‍ഷത്തെ സിനിമാജീവിതത്തില്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി 150ഓളം സിനിമകളില്‍ താരം അഭിനയിച്ചു. ജയ ജോസ് രാജ് സംവിധാനം ചെയ്യുന്ന ആനന്ദപുരം ഡയറീസാണ് താരത്തിന്റെ പുതിയ ചിത്രം.

Content Highlight: Meena about a losted movie in tamizh