കളമശ്ശേരിയില്‍ മെഡിക്കല്‍ കൊളേജ് കെട്ടിടം തകര്‍ന്നു വീണു
Kerala News
കളമശ്ശേരിയില്‍ മെഡിക്കല്‍ കൊളേജ് കെട്ടിടം തകര്‍ന്നു വീണു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th November 2019, 10:56 pm

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കൊളേജ് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. കാന്‍സര്‍ സെന്റര്‍ നിര്‍മിക്കുന്നതിനായി നിര്‍മിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നുവീണത്.

തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്.

ഫയര്‍ ഫോഴ്‌സ് തെരച്ചില്‍ ആരംഭിച്ചു. പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയിലേക്ക് മാറ്റി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കളമശ്ശേരി മെഡിക്കല്‍ കൊളേജിലെ പുതുതായി നിര്‍മിക്കുന്ന കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണിരിക്കുന്നത്.

സംഭവം നടന്നിട്ട് ആരെയും അറിയിക്കാതെ അവശിഷ്ടങ്ങള്‍ മാറ്റാനൊരുങ്ങുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.