തട്ടികൊണ്ടുപോയ കോണ്‍ഗ്രസ് നേതാവിനെ അക്രമികള്‍ വഴിയില്‍ ഉപേക്ഷിച്ചു.
Kerala News
തട്ടികൊണ്ടുപോയ കോണ്‍ഗ്രസ് നേതാവിനെ അക്രമികള്‍ വഴിയില്‍ ഉപേക്ഷിച്ചു.
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th November 2019, 10:47 pm

മലപ്പുറം: ഡി.സി.സി ഓഫീസിന് സമീപത്ത് നിന്ന് തട്ടികൊണ്ടു പോയ കോണ്‍ഗ്രസ് നേതാവിനെ   അക്രമി സംഘം   വഴിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.പി റഷീദിനെയാണ് മലപ്പുറം ഡി.സി.സി ഓഫിസിന് മുമ്പില്‍ നിന്ന് കാറിലെത്തിയ അജ്ഞാത സംഘം തട്ടികൊണ്ടുപോയത്.

കാറില്‍ നിന്ന് വഴിയില്‍  ഉപേക്ഷിച്ച പി.പി റഷീദ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി . കൊണ്ടോട്ടിക്ക് അടുത്താണ് ഇയാളെ വഴിയില്‍ തള്ളിയത്.

കാറില്‍ വെച്ച് നിരവധി തവണ മര്‍ദ്ദിച്ചെന്ന് റഷീദ് പറഞ്ഞു.  സ്വര്‍ണ ഇടപാടിലെ സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകാന്‍ കാരണമെന്ന് റഷീദ് പറഞ്ഞു.

DoolNews Video