എഡിറ്റര്‍
എഡിറ്റര്‍
വോട്ടിങ് മെഷീനിലെ ക്രമക്കേട്: ആംആദ്മിയുടെ പരാതി ഉയരുന്നത് തോല്‍വിയ്ക്ക് ശേഷമല്ല; പല തവണ ആവര്‍ത്തിച്ച കാര്യങ്ങള്‍ 
എഡിറ്റര്‍
Wednesday 26th April 2017 1:20pm

 

 

ന്യൂദല്‍ഹി: ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ബിജെ.പിയ്ക്ക് ലഭിച്ച വോട്ടുകള്‍ വോട്ടിങ് മെഷീന്‍ അട്ടിമറിയിലൂടെയെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം പരാജയപ്പെട്ടപ്പോഴുള്ള സ്ഥിരം ന്യായീകരണണല്ല. വോട്ടെടുപ്പിന് മുമ്പേ തന്നെ ആം ആദ്മി ഉന്നയിച്ചിരുന്ന വാദമാണ് വോട്ടിങ് മെഷീനുകളില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ട് എന്നത്.


Also read ‘പെഹ്‌ലു ഖാന്‍ വധിക്കപ്പെടേണ്ട പാപി’; ഗോസംരക്ഷണത്തിന്റെ പേരില്‍ കൊലചെയ്യപ്പെട്ട ക്ഷീരകര്‍ഷകനെതിരെ ബി.ജെ.പി എം.എല്‍.എ 


യു.പി തെരഞ്ഞെടുപ്പിന് പിന്നാലെ ഉയര്‍ന്ന വോട്ടിങ് മെഷീന്‍ അട്ടിമറി ആരോപണം ദല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഉയര്‍ന്ന് കഴിഞ്ഞതാണ്. തെരഞ്ഞെടുപ്പില്‍ പേപ്പര്‍ ബാലറ്റ് സമ്പ്രദായം നടപ്പിലാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പലതവണയാണ് ആവശ്യപ്പെട്ടിരുന്നത്.

ദല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ വോട്ടിംങ് മെഷീനെകുറിച്ചുയര്‍ന്ന പ്രധാന ആരോപണങ്ങള്‍ എന്തെക്കെയാണെന്ന് പരിശോധിക്കാം.

ഏപ്രില്‍ 23- ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന ആരോപണത്തെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കുന്നു. പല മെഷീനുകളും ശരിയായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

ഏപ്രില്‍ 21- തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് ദല്‍ഹി ഹൈക്കോടതി തെരഞ്ഞെടുപ്പിന്റെ സെക്കന്‍ഡ് ജനറേഷന്‍ വോട്ടിങ് മെഷീനുകളാണ് ഇവിടെ ഉപയോഗിക്കുന്നതെന്ന വാദം തള്ളുന്നു.


Dont miss സെക്‌സ് ടച്ചുള്ള സിനിമകള്‍ക്ക് മാര്‍ക്കറ്റ് കൂട്ടാനായി എന്നെ കരുവാക്കി; അഭിനയം നിര്‍ത്താനുണ്ടായ കാരണം വെളിപ്പെടുത്തി വിധുബാല


ഏപ്രില്‍ 18- ദല്‍ഹി ഹൈക്കോടതി ഇതേ വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടി സമര്‍പ്പിച്ച അടിയന്തിര ഹര്‍ജി തള്ളുന്നു. വി.വി.പാറ്റ് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ എന്തു കൊണ്ടാണ് കോടതിയെ സമീപിച്ചതെന്ന ചോദ്യവും കോടതി ഉന്നയിക്കുന്നു.

ഏപ്രില്‍ 17- കെജ്‌രിവാള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സന്ദര്‍ശിച്ച് വോട്ടിങ് മെഷീനെ സംബന്ധിച്ച തങ്ങളുടെ പരാതികളും നിര്‍ദ്ദേശങ്ങളും ഉന്നയിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ നിര്‍വാഹമില്ലെന്ന കാരണത്താല്‍ കമ്മീഷണര്‍ ആവശ്യങ്ങള്‍ തള്ളുന്നു.

മാര്‍ച്ച് 24- ദല്‍ഹി ഗവര്‍ണര്‍ അനില്‍ ബയിജാല്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താനാവശ്യമായ നിയമ ഭേദഗതി സ്വീകരിക്കണമെന്ന ആവശ്യം നിരാകരിക്കുന്നു.

ദല്‍ഹിയിലെ കോണ്‍ഗ്രസ് ഘടകം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു വോട്ടിങ് മെഷീനുകള്‍ക്ക് പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കുന്നു.

മാര്‍ച്ച് 14- ദല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്ന ആവശ്യം കെജ്‌രിവാള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉന്നയിക്കുന്നു.

മാര്‍ച്ച് 11- യു.പി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ബി.എസ്.പി വോട്ടിങ് മെഷീനുകളില്‍ കൃത്രിമത്വം നടന്നതായ് ആരോപിക്കുന്നു. ഏത് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്താലും ഫലം ബി.ജെ.പിയ്ക്ക് അനുകൂലമായി ക്രമീകരിച്ചിരുന്നെന്നും പാര്‍ട്ടി അധ്യക്ഷ മായാവതി ആരോപണം ഉന്നയിക്കുന്നു.

ദല്‍ഹിയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.കെ ശ്രീവാസ്തവ മെഷീനുകളുടെ ബാറ്റരി പ്രശ്‌നം ചൂണ്ടിക്കാട്ടി 18 മെഷീനുകള്‍ പിന്‍വലിക്കുന്നതായി അറിയിച്ചതും ഇതിനോടൊപ്പം ചേര്‍ത്തു വായ്ക്കപ്പെടേണ്ട കാര്യമാണ്. വോട്ടിങ് മെഷീനുകളുടെ കാര്യക്ഷമതയിലുള്ള സംശയങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷനും തള്ളിക്കളയുകയായിരുന്നു ചെയ്തിരുന്നത്.

മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് കഴിഞ്ഞ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 53.38 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. ദല്‍ഹി നഗരത്തിലെ 35 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. നിലവില്‍ ഭരണ തുടര്‍ച്ച ഉറപ്പാക്കിയുള്ള ലീഡാണ് ബി.ജെ.പി തുടരുന്നത്.

2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടിയ്ക്ക് വോട്ടു വിഹിതത്തില്‍ വരുന്ന കുറവും മെഷീനുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.


You must read this ‘എന്റെ ജീവന് ഭീഷണിയുണ്ട്; എപ്പോഴും ആരോ പിന്തുടരുംപോലെ തോന്നുന്നു’ ദാദ്രിയില്‍ കൊല്ലപ്പെട്ട അഖ്‌ലാഖിന്റെ മകന്‍ പറയുന്നു 


ആദ്യഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ തന്നെ ആം ആദ്മി നേതാവ് അഷുതോഷ് ക്രമക്കേടുകള്‍ നടന്നെന്ന ആരോപണം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പി അഴിമതിയുടെ കേന്ദ്രമാണെന്നും അങ്ങനെയിരിക്കെ ജനങ്ങള്‍ അവര്‍ക്ക് ഇനിയും വോട്ട് ചെയ്യുമോയെന്നുമായിരുന്നു അഷുതോഷിന്റെ ചോദ്യം.

ഇത് ഒരിക്കലും മോദി തരംഗമല്ല. മറിച്ച് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തരംഗമാണെന്ന ആരോപണവുമായി മറ്റൊരു ആം ആദ്മി നേതാവായ ഗോപാല്‍ റായും രംഗത്തെത്തിയിട്ടുണ്ട്. ഇതേ തരംഗം തന്നെയാണ് യു.പിയിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും ബി.ജെ.പിക്ക് അനുകൂലമായി വന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement