എഡിറ്റര്‍
എഡിറ്റര്‍
‘എന്റെ ജീവന് ഭീഷണിയുണ്ട്; എപ്പോഴും ആരോ പിന്തുടരുംപോലെ തോന്നുന്നു’ ദാദ്രിയില്‍ കൊല്ലപ്പെട്ട അഖ്‌ലാഖിന്റെ മകന്‍ പറയുന്നു
എഡിറ്റര്‍
Wednesday 26th April 2017 9:46am

ദില്ലി: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ് ലാഖിന്റെ മകന്‍ ഡാനിഷ്. തന്നെ ആരോ പിന്തുടരുന്ന പ്രതീതിയാണ് എപ്പോഴെന്നും അദ്ദേഹം പറഞ്ഞു. ജെ.എന്‍.യുവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആരാലും പിന്തുടരപ്പെടാതെ ജോലിക്ക് പോകുവാനും ആര് നിരീക്ഷിക്കുന്നു എന്ന് ചിന്തിക്കാതെ ജീവിക്കുവാനും കഴിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു’ എന്നും ഡാനിഷ് പറയുന്നു.

താന്‍ കൊല്ലപ്പെട്ടാല്‍ പിതാവിന്റെ കൊലപാതകക്കാഴ്ചയെയും അവസാന നിമിഷങ്ങളെയും പറ്റി മൊഴിനല്‍കാന്‍ ഇനി ആരാണുണ്ടാകുക എന്നാണ്ഡാനിഷിന്റെ പേടി.


Must Read: ‘സുപ്രീം കോടതി വിധി വന്നതോടെ ബെഹ്‌റ നീക്കം ചെയ്യപ്പെട്ടു’; സംസ്ഥാന പൊലീസ് മേധാവി ഇപ്പോള്‍ താനാണെന്ന് ടി.പി സെന്‍കുമാര്‍ 


2015ലാണ് വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ് ലാഖിനെ തീവ്രഹിന്ദുത്വശക്തികള്‍ കൊലപ്പെടുത്തിയത്. അന്ന് അക്രമികളുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ഡാനിഷിനും ഗുരുതരമായി പരുക്കേറ്റിരുന്നു. അഖ്‌ലാഖിന്റെ കൊലപാതകത്തിന്റെ ദൃക്‌സാക്ഷിയാണ് ഡാനിഷ്.

അഖ്‌ലാഖിന്റെ കൊലപാതക കേസില്‍ ബി.ജെ.പി പ്രാദേശിക നേതാവും മകനും ഉള്‍പ്പെടെ 15 പ്രതികള്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Advertisement