വിജയ് സാറില്‍ നിന്ന് ഞാന്‍ പഠിച്ചത് ആ രണ്ട് കാര്യങ്ങളാണ്: മാത്യു തോമസ്
Entertainment
വിജയ് സാറില്‍ നിന്ന് ഞാന്‍ പഠിച്ചത് ആ രണ്ട് കാര്യങ്ങളാണ്: മാത്യു തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th June 2025, 9:31 am

 

മലയാളത്തിലെ യുവതാരങ്ങളില്‍ ഏറ്റവുമധികം ആരാധകരുള്ള നടന്മാരില്‍ ഒരാളാണ് മാത്യു തോമസ്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ മാത്യു വളരെ പെട്ടെന്ന് മലയാള സിനിമയുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചു. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ പ്രേമലുവിലും മാത്യുവിന്റെ സാന്നിധ്യമുണ്ടായിരുന്നു.

വിജയ്- ലോകേഷ് കനകരാജ് കോമ്പോയുടെ ലിയോയിലൂടെ തമിഴിലും മാത്യു തന്റെ സാന്നിധ്യമറിയിച്ചിരുന്നു. സിനിമയില്‍ വിജയ്‌യുടെ മകനായാണ് മാത്യു വേഷമിട്ടത്. ഇപ്പോള്‍ വിജയ്‌യെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

ലിയോ എന്ന ചിത്രത്തിലൂടെ വിജയ് എന്ന വലിയ ആര്‍ട്ടിസ്റ്റിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റിയെന്നും മാത്യു പറയുന്നു. കൃത്യനിഷ്ഠയും അച്ചടക്കവുമാണ് വിജയ്‌യില്‍ നിന്ന് പഠിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷൂട്ടിങ് നേരത്തെ പറഞ്ഞാലും സെറ്റില്‍ എല്ലാം റെഡിയായി വരുമ്പോഴേക്കും 10 മണിയാകുമെന്നും എന്നാല്‍ വിജയ് നേരത്തെ എഴ് മണിക്ക് തന്നെ വരുമെന്നും മാത്യു പറഞ്ഞു. വലിയ താരമാണെന്ന് കാണിക്കാത്ത വളരെ ഡൗണ്‍ ടു എര്‍ത്ത് പേര്‍സണാണ് വിജയ് എന്നും മാത്യു തോമസ് കൂട്ടിച്ചേര്‍ത്തു. ദേശാഭിമാനി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലിയോയില്‍ വിജയ് സാറിനെപ്പോലെ വലിയ ആര്‍ട്ടിസ്റ്റിനൊപ്പം അഭിനയിക്കാന്‍ പറ്റി. ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. അദ്ദേഹത്തില്‍നിന്ന് പഠിക്കേണ്ടത് കൃത്യനിഷ്ഠയും അച്ചടക്കവുമാണ്. ഏഴ് മണിക്ക് ഷൂട്ടിങ് പറഞ്ഞാല്‍ എല്ലാം സെറ്റ് ചെയ്ത് തീരാന്‍ 10 മണിയാകും.

എന്നാല്‍, വിജയ് സാര്‍ ഏഴ് മണിക്കുതന്നെ വരും. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറ് വരെയാണ് കോള്‍ ഷീറ്റ്. സാറിന്റെ സീന്‍ കഴിഞ്ഞാലും ആ സമയം മുഴുവന്‍ ലൊക്കേഷനില്‍ ഉണ്ടാകും. വലിയ താരമാണെന്ന് കാണിക്കാത്ത ഡൗണ്‍ ടു എര്‍ത്ത് ആയിട്ടുള്ള ആളാണ് വിജയ് സാര്‍,’ മാത്യു പറയുന്നു.

Content highlight: Mathew Thomas talks about Vijay.