ആ നടന്‍ എത്ര വലിയ പ്രശ്‌നത്തില്‍ ഇരുന്നാലും നമ്മള്‍ വിളിച്ച് സങ്കടം പറഞ്ഞാല്‍ കേള്‍ക്കും: മാത്യു തോമസ്
Entertainment
ആ നടന്‍ എത്ര വലിയ പ്രശ്‌നത്തില്‍ ഇരുന്നാലും നമ്മള്‍ വിളിച്ച് സങ്കടം പറഞ്ഞാല്‍ കേള്‍ക്കും: മാത്യു തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th February 2025, 9:16 am

മലയാളത്തിലെ യുവതാരങ്ങളില്‍ ഏറ്റവുമധികം ആരാധകരുള്ള നടന്മാരില്‍ ഒരാളാണ് മാത്യു തോമസ്. കുമ്പളങ്ങി നെറ്റ്സ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ മാത്യു വളരെ പെട്ടെന്ന് മലയാള സിനിമയുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചു. വിജയ്- ലോകേഷ് കനകരാജ് കോമ്പോയുടെ ലിയോയിലൂടെ തമിഴിലും മാത്യു തന്റെ സാന്നിധ്യമറിയിച്ചു. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ പ്രേമലുവിലും മാത്യുവിന്റെ സാന്നിധ്യമുണ്ടായിരുന്നു.

മാത്യു തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രോമാന്‍സ്. മാത്യുവിനെ കൂടാതെ അര്‍ജുന്‍ അശോകന്‍, മഹിമ നമ്പ്യാര്‍, ശ്യാം മോഹന്‍, സംഗീത് പ്രതാപ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോള്‍ സംഗീത് പ്രതാപിനെ കുറിച്ച് സംസാരിക്കുകയാണ് മാത്യു തോമസ്.

എന്തെങ്കിലും വിഷമമൊക്കെ ഉണ്ടെങ്കില്‍ വിളിക്കാന്‍ പറ്റുന്ന എന്റെ അടുത്ത ഒരാളാണ് സംഗീത് പ്രതാപ് – നടന്‍ മാത്യു തോമസ്

സംഗീത് പ്രതാപ് വളരെ അടിപൊളി മനുഷ്യന്‍ ആണെന്നും എന്തെങ്കിലും വിഷമം ഉണ്ടെങ്കില്‍ തനിക്ക് വിളിക്കാന്‍ കഴിയുന്ന ആളാണ് അദ്ദേഹമെന്നും മാത്യു പറയുന്നു. സംഗീത് എത്ര പ്രശ്‌നത്തിലാണെങ്കിലും മറ്റുള്ളവര്‍ വിളിച്ച് പ്രശ്‌നം പറഞ്ഞാല്‍ അത് കേള്‍ക്കുമെന്നും മാത്യു പറഞ്ഞു. ഒറിജിനല്‍ എന്റര്‍ടൈന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാത്യു തോമസ്.

‘സംഗീതേട്ടന്‍ ഭയങ്കര സെറ്റായിട്ടുള്ള മനുഷ്യനാണ്. എന്തെങ്കിലും വിഷമമൊക്കെ ഉണ്ടെങ്കില്‍ വിളിക്കാന്‍ പറ്റുന്ന എന്റെ അടുത്ത ഒരാളാണ് അദ്ദേഹം. പിന്നെ സംഗീതേട്ടനെ കുറിച്ച് ആര്‍ക്കും അധികം അറിയാത്ത ഒരു കാര്യമുണ്ട്, അദ്ദേഹം ആളുകള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് എടുക്കും. എന്നാല്‍ സംഗീതേട്ടന്‍ എപ്പോഴും ദുഃഖിച്ചായിരിക്കും (ചിരി).

ആത്യന്തികമായി നമ്മളെല്ലാം ജീവിതത്തില്‍ തേടുന്നത് എന്താണെന്ന അറിയാമോ? സംഗീതേട്ടന്റെ ഭാഷയില്‍ അത് ദുഃഖമാണ്.

സംഗീതേട്ടന്‍ ഇപ്പോള്‍ ഡൗണ്‍ ആയി എന്തെങ്കിലും പ്രശ്‌നത്തില്‍ ഇരിക്കുകയാണെങ്കില്‍ പോലും നമ്മള്‍ വിളിച്ച് സങ്കടം പറഞ്ഞാല്‍ ആ വിഷമം കേള്‍ക്കും,’ മാത്യു തോമസ് പറയുന്നു.

Content highlight: Mathew Thomas talks about  Sangeeth Prathap