ചെറുപ്പം മുതല്‍ക്കേ അദ്ദേഹത്തിന്റെ ആരാധകനാണ്; എനിക്ക് ആ നടനെ ഇഷ്ടമായിരുന്നു: മാത്യു തോമസ്
Entertainment
ചെറുപ്പം മുതല്‍ക്കേ അദ്ദേഹത്തിന്റെ ആരാധകനാണ്; എനിക്ക് ആ നടനെ ഇഷ്ടമായിരുന്നു: മാത്യു തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 6th February 2025, 9:25 am

2019ല്‍ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് മാത്യു തോമസ്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് മാത്യു ജനപ്രിയനാകുന്നത്.

മലയാളത്തിലെ യുവതാരങ്ങളില്‍ ഏറ്റവുമധികം ആരാധകരുള്ള നടന്മാരില്‍ ഒരാളാകാന്‍ മാത്യു തോമസിന് എളുപ്പം സാധിച്ചു. വിജയ് – ലോകേഷ് കോമ്പോയുടെ ലിയോയിലൂടെ തമിഴിലും മാത്യു തന്റെ സാന്നിധ്യമറിയിച്ചിരുന്നു.

ഒപ്പം കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ പ്രേമലുവിലും മാത്യു അഭിനയിച്ചിരുന്നു. ചെറുപ്പം മുതല്‍ക്ക് തനിക്ക് ഇഷ്ടമുള്ള നടനെ കുറിച്ച് പറയുകയാണ് മാത്യു തോമസ്. താന്‍ പണ്ട് മുതല്‍ക്കേ വലിയ ഒരു പൃഥ്വിരാജ് ഫാനാണെന്നാണ് അദ്ദേഹം പറയുന്നത്.

ഒപ്പം പൃഥ്വിരാജ് സുകുമാരന്‍ നായകനായി 2012ല്‍ പുറത്തിറങ്ങിയ ഹീറോ എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയതിനെ കുറിച്ചും മാത്യു പറഞ്ഞു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘എനിക്ക് ചെറുപ്പം മുതലേ രാജുവേട്ടനെ വലിയ ഇഷ്ടമാണ്. ഞാന്‍ പണ്ട് മുതല്‍ക്കേ വലിയ ഒരു പൃഥ്വിരാജ് ഫാനാണ്. ഞാന്‍ ആദ്യമായിട്ട് അദ്ദേഹത്തെ നേരിട്ട് കാണുന്നത് ഒരു സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ്.

രാജുവേട്ടന്‍ സ്റ്റണ്ട് മാസ്റ്ററായി അഭിനയിച്ചിട്ടുള്ള ഒരു സിനിമയുണ്ടല്ലോ. ഹീറോ എന്നായിരുന്നു അതിന്റെ പേര്. ആ സിനിമയുടെ ഷൂട്ടിങ് ഞാന്‍ കാണാന്‍ പോയിരുന്നു. അതിലെ ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുന്നത് ഞാന്‍ കണ്ടിരുന്നു.

എനിക്ക് ചെറുപ്പം മുതല്‍ക്കേ അദ്ദേഹത്തെ ഇഷ്ടമാണ്. എന്നുവെച്ചാല്‍ ഒന്നിലും രണ്ടിലുമൊക്കെ പഠിക്കുന്ന സമയം മുതല്‍ക്കേ തന്നെ രാജുവേട്ടനെ ഇഷ്ടമായിരുന്നു,’ മാത്യു തോമസ് പറഞ്ഞു.

Content Highlight: Mathew Thomas Talks About Prithviraj Sukumaran