മാസ്റ്റര്‍ ടീം വീണ്ടും ഒന്നിക്കുന്നു?; ദളപതി 66 ഒരുക്കാന്‍ ലോകേഷ് കനഗരാജിനൊപ്പം വിജയ്
Entertainment news
മാസ്റ്റര്‍ ടീം വീണ്ടും ഒന്നിക്കുന്നു?; ദളപതി 66 ഒരുക്കാന്‍ ലോകേഷ് കനഗരാജിനൊപ്പം വിജയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th January 2021, 3:55 pm

ചെന്നൈ: ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം മാസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. 50 കോടി രൂപയാണ് ചിത്രം ആദ്യ ദിവസം കളക്ട് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

ഇപ്പോഴിതാ ഈ ടീം വീണ്ടും ഒന്നിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിജയുടെ 66ാം ചിത്രത്തിനായിട്ടാണ് ഇതേ ടീം ഒന്നിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ ബാനറില്‍ ‘മാസ്റ്റര്‍’ സഹനിര്‍മാതാവ് ലളിത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് . വിവിധ ദേശീയ മീഡിയകളാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

നേരത്തെ ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ മാസ്റ്റര്‍ 50 ശതമാനം വിജയ് ചിത്രവും 50 ശതമാനം ലോകേഷ് ചിത്രവുമാണെന്നും ഇത് ഒരു പരീക്ഷണമാണെന്നും സംവിധായകന് ലോകേഷ് പറഞ്ഞിരുന്നു.

ഇത് വിജയിക്കുകയാണെങ്കില്‍ ഒരു പൂര്‍ണ ലോകേഷ് ചിത്രം വിജയിയെ വെച്ച് എടുക്കാന്‍ സാധിക്കുമെന്നും ലോകേഷ് പറഞ്ഞിരുന്നു. അതേസമയം നെല്‍സണ്‍ ദിലീപ് കുമാറാണ് വിജയ്‌യുടെ 65ാം ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രം ഏപ്രില്‍ മാസത്തോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുന്നത്. സണ്‍ പിക്‌ച്ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കമല്‍ഹാസനെ നായകനാക്കി ഒരുക്കുന്ന വിക്രം ആണ് ലോകേഷ് കനഗരാജിന്റെ അടുത്ത ചിത്രം.

ഇരു ചിത്രങ്ങളും പൂര്‍ത്തിയായാല്‍ വിജയും ലോകേഷും വീണ്ടും ഒന്നിക്കുമെന്ന വാര്‍ത്ത ആരാധകര്‍ക്ക് ഇരട്ടി മധുരമാണ് നല്‍കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Master team reunites ?; Vijay with Lokesh Kanagaraj to prepare Thalapathy 66